---
title: "യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി"
english_title: "Train "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112834/train"
published_at: "2023-05-06T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455a0dfd6dce_images_-_2023-04-03T060927.308.jpeg"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

> **Lead Summary:**  **തിരുവനന്തപുരം**: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മെയ് 15 ന് എറണാകുളം- ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ ട്രെയിൻ എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് റദ്ദാക്കി. മെയ് 8 മുതൽ മെയ് 30 വരെ തിരുവനന്തപുരം ഡിവിഷന് കീഴിലെ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

## Article Content

 **തിരുവനന്തപുരം**: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മെയ് 15 ന് എറണാകുളം- ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ ട്രെയിൻ എറണാകുളം- ഗുരുവായൂർ എക്സ്പ്രസ്സ് റദ്ദാക്കി. മെയ് 8 മുതൽ മെയ് 30 വരെ തിരുവനന്തപുരം ഡിവിഷന് കീഴിലെ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ 124, 111 നമ്പർ പാലങ്ങളിൽ അറ്റകുറ്റപ്പണി നടത്തേണ്ടത് കൊണ്ടാണ് നിയന്ത്രണമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിക്കുന്നത്. *ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ* കൊല്ലം - എറണാകുളം സ്പെഷ്യൽ മെമു ഭാഗികമായി റദ്ദാക്കി മെയ് 15 ന് നിലമ്പൂർ - കോട്ടയം ട്രെയിൻ അങ്കമാലി വരെ മാത്രമാക്കി. മെയ് 8 നും 15 നും കണ്ണൂർ-എറണാകുളം എക്സ്പ്രസ്സ് തൃശ്ശൂർ വരെ മാത്രമാക്കി. മെയ് 8 നും 15 നും തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി എറണാകുളം വരെ മാത്രമേ സർവീസ് നടത്തൂ മെയ് 9 നും 16 നും ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്ത് നിന്ന് പുറപ്പെടും. ഗുരുവായൂർ-എറണാകുളം റൂട്ടിൽ റദ്ദാക്കി മെയ് 8 നും 15 നും പുനലൂർ-ഗുരുവായൂർ എക്സ്പ്രസ്സ് കോട്ടയം വരെ മാത്രമാണ് സർവീസ് നടത്തുക മെയ് 15 ന് തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിക്കും എറണാകുളം - കൊല്ലം മെമു എക്സ്പ്രസ്സ് മെയ് 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112834/train)