---
title: "കശ്മീരിൽ 5 ജവാന്മാർക്ക് വീരമൃത്യു"
english_title: "Kasmir "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112836/kasmir"
published_at: "2023-05-06T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455a65d78e15_Screenshot_20230506-062826_Facebook.jpg"
keywords: []
---

# കശ്മീരിൽ 5 ജവാന്മാർക്ക് വീരമൃത്യു

> **Lead Summary:** **ദില്ലി: **ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ വനത്തിൽ അഞ്ച് സൈനികർ വീരചരമം പ്രാപിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്എഫ്. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പിഎഫ്എഫ് പൂഞ്ചിലെ ആക്രമണം നടത്തിയത് സൈന്യത്തെ വനത്തിലേക്ക് കൊണ്ടുവരുന്നതിനായിരുന്നുവെന്നും തങ്ങൾ ഊഹിച്ചത് തന്നെ സംഭവിച്ചുവെന്നും വ്യക്തമാക്കി രംഗത്ത് വന്നു.

## Article Content

**ദില്ലി: **ജമ്മു കശ്മീരിലെ രജൗരി സെക്ടറിലെ വനത്തിൽ അഞ്ച് സൈനികർ വീരചരമം പ്രാപിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പിഎഫ്എഫ്. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പിഎഫ്എഫ് പൂഞ്ചിലെ ആക്രമണം നടത്തിയത് സൈന്യത്തെ വനത്തിലേക്ക് കൊണ്ടുവരുന്നതിനായിരുന്നുവെന്നും തങ്ങൾ ഊഹിച്ചത് തന്നെ സംഭവിച്ചുവെന്നും വ്യക്തമാക്കി രംഗത്ത് വന്നു.

പൂഞ്ചിൽ ഏപ്രിൽ 20 ന് സൈനിക ട്രെക്ക് ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയ ഭീകരരെ തിരഞ്ഞ് ഇന്ന് ഉൾവനത്തിൽ പോയ അഞ്ച് ഇന്ത്യൻ സൈനികരാണ് വീരചരമം പ്രാപിച്ചത്. ലെഫ്റ്റനന്റ് നായ്ക് ഉത്തരാഖണ്ഡ് സ്വദേശി രുചിൻ സിങ് റാവത്ത്, പശ്ചിമ ബംഗാൾ സ്വദേശിയും പാരാട്രൂപ്പറുമായിരുന്ന സിദ്ധാന്ത് ഛേത്രി, ഹിമാചൽ പ്രദേശിയിൽ നിന്നുള്ള നായ്‌ക് അരവിന്ദ് കുമാർ, പാരാട്രൂപ്പർ പ്രമോദ് നേഗി, ജമ്മു കശ്മീർ സ്വദേശി ഹവീൽദാർ നീലം സിങ് എന്നിവരാണ് ഇന്ന് വീരചരമം പ്രാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112836/kasmir)