---
title: "ഐ.എൻ.ടി.യു.സി നേതൃയോഗം നടത്തി"
english_title: "INTUC meeting kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11285/intuc-meeting-kannur"
published_at: "2021-11-17T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194cfa476473_PicsArt_11-17-03.17.44.jpg"
keywords: []
---

# ഐ.എൻ.ടി.യു.സി നേതൃയോഗം നടത്തി

> **Lead Summary:** കണ്ണൂർ: ഐ.എൻ.ടി.യു.സി കണ്ണൂർ ജില്ലാ സമ്പൂർണ നേതൃയോഗം ഡി.സി.സി.ഓഫീസ് എൻ രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് വിവി ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 

## Article Content

കണ്ണൂർ: ഐ.എൻ.ടി.യു.സി കണ്ണൂർ ജില്ലാ സമ്പൂർണ നേതൃയോഗം ഡി.സി.സി.ഓഫീസ് എൻ രാമകൃഷ്ണൻ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് വിവി ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 

രാജ്യത്തെ തൊഴിൽ രംഗവും തൊഴിലാളികളും ഇന്ന് ഏറെ പ്രതിസന്ധി നേരിടുകയാണ്. മോദി സർക്കാർ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കുന്നില്ലെന്ന് ആർ ചന്ദ്രശേഖരൻ പറഞ്ഞു. മൻമോഹൻ സിങ്ങിൻ്റെ കാലത്തെ യു.പി.എ സർക്കാരിൻ്റെ പ്രവർത്തനത്തിൻ്റെ മഹത്വം ഇപ്പാഴാണ് തിരിച്ചറിയപ്പെടുന്നത്. മൻമോഹൻ സിങ്ങിൻ്റെ സാമ്പത്തിക നയത്തിൻ്റെ ഗുണഫലങ്ങൾ സി.പി.എം അടക്കമുള്ള ഇടതുപക്ഷം തിരിച്ചറിഞ്ഞില്ല. അല്ലെങ്കിൽ, തിരിച്ചറിഞ്ഞിട്ടും അത് കോൺഗ്രസ്സിന് സഹായകമാവുമെന്ന് കരുതി അതിനെതിരെ പ്രചരണം നടത്തുകയായിരുന്നുവെന്നും ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു

ഡി.സി.സിപ്രസിഡൻ്റ് മാർട്ടിൻ ജോർജ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, ഐ.എൻ.ടി.യു സി അഖിലേന്ത്യ സെക്രട്ടറി എം പി പത്മനാഭൻ, കെ വി പവിത്രൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11285/intuc-meeting-kannur)