---
title: "സമരം ഒത്തുതീർപ്പായശേഷവും ജില്ലയിലെ ക്വാറി-ക്രഷർ ഉടമകൾ ഉത്പന്നങ്ങൾക്ക് വിലകൂട്ടിവാങ്ങുന്നെന്ന് പരാതി"
english_title: "Even after the settlement of the strike, the quarry-crusher owners in the district are complaining that they are increasing the price of the products"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112867/even-after-the-settlement-of-the-strike-the-quarry-crusher-owners-in-the-district-are-complaining-that-they-are-increasing-the-price-of-the-products"
published_at: "2023-05-06T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455dd0fc3a88_IMG-20230506-WA0016.jpg"
keywords: []
---

# സമരം ഒത്തുതീർപ്പായശേഷവും ജില്ലയിലെ ക്വാറി-ക്രഷർ ഉടമകൾ ഉത്പന്നങ്ങൾക്ക് വിലകൂട്ടിവാങ്ങുന്നെന്ന് പരാതി

> **Lead Summary:** **കണ്ണൂർ :** സമരം ഒത്തുതീർപ്പായശേഷവും ജില്ലയിലെ ക്വാറി-ക്രഷർ ഉടമകൾ ഉത്പന്നങ്ങൾക്ക് വിലകൂട്ടിവാങ്ങുന്നെന്ന് പരാതി. അമിതവില ഈടാക്കുന്നെന്ന് ആരോപിച്ച് ജില്ലയിൽ ചിലയിടങ്ങളിൽ ക്വാറികൾ അടപ്പിച്ചു. ഇതോടെ നിർമാണമേഖലയിൽ വീണ്ടും പ്രശ്നങ്ങൾ പുകയുകയാണ്. അതേസമയം, തീരുമാനിച്ചുറപ്പിച്ച വിലയ്ക്ക് തന്നെയാണ് വില്പന തുടരുന്നതെന്ന് ക്വാറി-ക്രഷർ ഇ.സി. ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ക്വാറികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണെങ്കിൽ പോലീസ് സഹായം തേടുമെന്നും നിയമപരമായി പ്രശ്നത്തെ നേരിടാനാണ് തീരുമാനമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

## Article Content

**കണ്ണൂർ :** സമരം ഒത്തുതീർപ്പായശേഷവും ജില്ലയിലെ ക്വാറി-ക്രഷർ ഉടമകൾ ഉത്പന്നങ്ങൾക്ക് വിലകൂട്ടിവാങ്ങുന്നെന്ന് പരാതി. അമിതവില ഈടാക്കുന്നെന്ന് ആരോപിച്ച് ജില്ലയിൽ ചിലയിടങ്ങളിൽ ക്വാറികൾ അടപ്പിച്ചു. ഇതോടെ നിർമാണമേഖലയിൽ വീണ്ടും പ്രശ്നങ്ങൾ പുകയുകയാണ്. അതേസമയം, തീരുമാനിച്ചുറപ്പിച്ച വിലയ്ക്ക് തന്നെയാണ് വില്പന തുടരുന്നതെന്ന് ക്വാറി-ക്രഷർ ഇ.സി. ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ക്വാറികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണെങ്കിൽ പോലീസ് സഹായം തേടുമെന്നും നിയമപരമായി പ്രശ്നത്തെ നേരിടാനാണ് തീരുമാനമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞദിവസം ഉടമകളുമായി എ.ഡി.എം. നടത്തിയ ചർച്ചയിൽ ഒരു ഘന അടി ഉത്‌പന്നത്തിന് നാല് രൂപ വർധന അംഗീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഒരുമാസത്തിലേറെയായി അടച്ചിട്ട ക്വാറികൾ തുറക്കാനും തീരുമാനിച്ചു. എന്നാൽ, ഭൂരിഭാഗം ക്രഷറുകളിലും ആറ് മുതൽ എട്ടുരൂപവരെ അധികമായി വില ഈടാക്കുന്നുവെന്നും ഏകീകരിച്ച വിലയല്ല ജില്ലയിലുള്ളതെന്നും കരാറുകാർ ആരോപിച്ചു. കണ്ണൂരിൽ മാത്രമാണ് ഈ പ്രവണതയുള്ളതെന്നും കോഴിക്കോടുൾപ്പെടെ അയൽജില്ലകളിൽ ഇവിടത്തെക്കാൾ വില കുറവാണെന്നും കരാറുകാർ പറഞ്ഞു. ഉടമകൾക്ക് മുന്നിൽ ഭരണകൂടം കീഴടങ്ങി -പി.ബി.സി.എ.വ്യവസായവകുപ്പ് മാർച്ച് 31-ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഒരു ഘന അടിക്ക്‌ റോയൽറ്റിയിൽ 1.10 രൂപയും ലൈസൻസ് ഫീസിൽ 18 മുതൽ 48 പൈസയുമാണ് വർധിപ്പിച്ചത്. സർക്കാർ വർധനയ്ക്ക്‌ ആനുപാതികമായ വർധന മാത്രമേ അംഗീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും ഉത്തരവിലുണ്ട്. ഉത്തരവിനെ പൂർണമായും തള്ളിയാണ് ഉടമകളുടെ നടപടികളെന്ന് പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പി.ബി.സി.എ.) യോഗം കുറ്റപ്പെടുത്തി. സംസ്ഥാന ഖജാൻജി ടി. മനോഹരൻ, ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. അശോകൻ, സി.പി. ബാബു, വൈസ് പ്രസിഡന്റ് കെ. ജീവൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112867/even-after-the-settlement-of-the-strike-the-quarry-crusher-owners-in-the-district-are-complaining-that-they-are-increasing-the-price-of-the-products)