---
title: "പിആർടിസി മാഹി ലോക്കൽ ബസ് സർവീസ് നിലച്ചു"
english_title: "Mahi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112868/mahi"
published_at: "2023-05-06T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455ddf2cfa47_IMG-20230506-WA0017.jpg"
keywords: []
---

# പിആർടിസി മാഹി ലോക്കൽ ബസ് സർവീസ് നിലച്ചു

> **Lead Summary:** **മാഹി** : പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (പിആർടിസി) മാഹി ലോക്കൽ ബസ് സർവീസ് നിലച്ചു. 15 വർഷം കഴിഞ്ഞ ബസ് തുടർന്ന് സർവീസ് നടത്തുന്നതിനു ട്രാൻസ്പോർട്ട് വകുപ്പ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മേഖലയിൽ ബസ് സർവീസ് പൂർണമായും നിലച്ചത്. 4 ബസുകൾ സർവീസ് നടത്തിയ റൂട്ടിൽ കോവിഡിനു ശേഷം ഒരു ബസ് മാത്രമാണ് സർവീസ് തുടർന്നത്.

## Article Content

**മാഹി** : പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (പിആർടിസി) മാഹി ലോക്കൽ ബസ് സർവീസ് നിലച്ചു. 15 വർഷം കഴിഞ്ഞ ബസ് തുടർന്ന് സർവീസ് നടത്തുന്നതിനു ട്രാൻസ്പോർട്ട് വകുപ്പ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് മേഖലയിൽ ബസ് സർവീസ് പൂർണമായും നിലച്ചത്. 4 ബസുകൾ സർവീസ് നടത്തിയ റൂട്ടിൽ കോവിഡിനു ശേഷം ഒരു ബസ് മാത്രമാണ് സർവീസ് തുടർന്നത്.

വിരമിക്കുന്ന ഡ്രൈവർമാർക്ക് പകരം നിയമനം നടത്താത്ത സാഹചര്യത്തിൽ മാഹി യൂണിറ്റിൽ നിലവിൽ രണ്ടു ഡ്രൈവർ മാത്രമാണ് ഉള്ളത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ സർവീസ് നടത്തിയ ഏക ബസും കഴിഞ്ഞ ദിവസം ഓട്ടം നിർത്തി. മേഖലയിൽ ഒരു സഹകരണ ബസ് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. 7 ബസുകൾ സർവീസ് നടത്തിയ റൂട്ടിൽ ഒരു ബസ് മാത്രം ഓടുന്നത് ജനങ്ങൾക്ക് ദുരിതമായി. രൂക്ഷമായ യാത്ര പ്രശ്നം പരിഹരിക്കാൻ പിആർടിസി.അധികൃതർ പുതുച്ചേരിയിൽ നിന്നും രണ്ട് മിനി ബസുകൾ മാഹിക്ക് അനുവദിക്കണം എന്ന ആവശ്യം ശക്തമാണ്. ഐഎൻടിയുസി ദേശീയ പ്രവർത്തക സമിതി അംഗം കെ.ഹരീന്ദ്രൻ അധികൃതർക്ക് ബസ് ഉടനെ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം അയച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112868/mahi)