---
title: "നിയമ ബോധവല്‍ക്കരണവും കലാവിരുന്നും സംലടിപ്പിച്ചു"
english_title: "Legal awareness combined with art festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112892/legal-awareness-combined-with-art-festival"
published_at: "2023-05-06T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455ea93ae348_IMG-20230506-WA0062.jpg"
keywords: []
---

# നിയമ ബോധവല്‍ക്കരണവും കലാവിരുന്നും സംലടിപ്പിച്ചു

> **Lead Summary:** **കുറുക്കന്‍മൂല**: മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുക്കന്‍മൂല ഗവ.എല്‍.പി സ്‌ക്കൂളില്‍ വച്ച് പ്രദേശത്തെ ട്രൈബല്‍ കോളനി നിവാസികള്‍ക്കായി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നിയമ ബോധവല്‍ക്കരണ പരിപാടിയും കലാവിരുന്നും സംഘടിപ്പിച്ചു.

## Article Content

**കുറുക്കന്‍മൂല**: മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുക്കന്‍മൂല ഗവ.എല്‍.പി സ്‌ക്കൂളില്‍ വച്ച് പ്രദേശത്തെ ട്രൈബല്‍ കോളനി നിവാസികള്‍ക്കായി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നിയമ ബോധവല്‍ക്കരണ പരിപാടിയും കലാവിരുന്നും സംഘടിപ്പിച്ചു.

മാനന്തവാടി മുന്‍സിപ്പാലിറ്റി  പന്ത്രണ്ടാം ഡിവിഷന്‍ കൗണ്‍സിലര്‍ ഷിബു കെ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് മാനന്തവാടി ഡി.വൈ.എസ്.പി പി.എല്‍ ഷൈജു ഉദ്ഘാടനം ചെയ്തു. മാനന്തവാടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം നിയമങ്ങളെക്കുറിച്ചും, അവകാശങ്ങളെക്കുറിച്ചും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷജീബ് മഴക്കാല രോഗങ്ങളെക്കുറിച്ചുമുള്ള ക്ലാസുകള്‍ നയിച്ചു.

വയനാട് ജില്ല ജനമൈത്രി അസി. നോഡല്‍ ഓഫീസര്‍ കെ.എം ശശിധരന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ജോയ് ആശംസകളറിയിച്ച് സംസാരിക്കുകയും സിവില്‍ പോലീസ് ഓഫീസര്‍ പ്രഭു ഗോത്രഭാഷയിലുള്ള നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്തു. പരിപാടിയില്‍ കോളനി നിവാസികളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കുകയുണ്ടായി. ചടങ്ങിന് ജനമൈത്രി ബീറ്റ് ഓഫീസര്‍ മുഹമ്മദ് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112892/legal-awareness-combined-with-art-festival)