---
title: "കരുതലും കൈത്താങ്ങും തളിപ്പറമ്പ് താലൂക്ക് തല പരാതി പരിഹാര അദാലത്ത്"
english_title: "Thaliparamb Taluk Grievance Redressal Adalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112904/thaliparamb-taluk-grievance-redressal-adalat"
published_at: "2023-05-06T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455f245161de_Screenshot_2023-05-06-11-48-47-18_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കരുതലും കൈത്താങ്ങും തളിപ്പറമ്പ് താലൂക്ക് തല പരാതി പരിഹാര അദാലത്ത്

> **Lead Summary:** പൊതുജനങ്ങളുടെ പരാതികൾക്ക് എത്രയും വേഗം തീർപ്പുണ്ടാക്കി പരാതി രഹിത സമൂഹമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി-പട്ടിക വർഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' തളിപ്പറമ്പ് താലൂക്ക് തല പരാതി പരിഹാര അദാലത്ത് തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

പൊതുജനങ്ങളുടെ പരാതികൾക്ക് എത്രയും വേഗം തീർപ്പുണ്ടാക്കി പരാതി രഹിത സമൂഹമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി-പട്ടിക വർഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' തളിപ്പറമ്പ് താലൂക്ക് തല പരാതി പരിഹാര അദാലത്ത് തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അദാലത്തിൽ എത്തുന്നവയിൽ അമ്പത് ശതമാനം പരാതികളും വീട്ടുകാർ തമ്മിലുള്ള വഴി തർക്കം പോലെ പ്രാദേശികമായി തീർക്കാവുന്നവയാണ്. നമ്മൾ കാരണം മറ്റുള്ളവർക്ക് പ്രശ്നം ഉണ്ടാവില്ല എന്ന് ഓരോരുത്തരും തീരുമാനിച്ചാൽ പകുതി പരാതികൾ പരിഹരിക്കാം. ഉദ്യോഗസ്ഥരുടെ മുന്നിൽ എത്തുന്ന പരാതികൾ പരിഹരിക്കാതെ നീണ്ടുപോവുന്നത് ശരിയല്ല. പരാതികൾക്ക് അടിയന്തിര പരിഹാരം കാണാൻ ശ്രമിച്ച്‌ ഉദ്യോഗസ്ഥർ ഇനിയും കൂടുതൽ മാറണമെന്നും മന്ത്രി പറഞ്ഞു.

കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വിശിഷ്ടാതിഥിയായി. എം വിജിൻ എംഎൽഎ അധ്യക്ഷനായി. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്ണൻ, ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. റോബർട്ട്‌ ജോർജ്, എഡിഎം കെ കെ ദിവാകരൻ, ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കമ്മിഷണർ ഡി ആർ മേഘശ്രീ, ആർഡിഒ ഇ പി മേഴ്‌സി, തളിപ്പറമ്പ് തഹസിൽദാർ പി സജീവൻ എന്നിവർ സംബന്ധിച്ചു. പയ്യന്നൂർ താലൂക്ക് തല അദാലത്ത് മെയ് എട്ട് തിങ്കളാഴ്ച പയ്യന്നൂർ ബോയ്‌സ് ഹൈസ്‌കൂളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112904/thaliparamb-taluk-grievance-redressal-adalat)