---
title: "സ്വർണ്ണവില കുറഞ്ഞു "
english_title: "Gold prices "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112921/gold-prices"
published_at: "2023-05-06T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456032665ee7_gold3-16575117453x2.jpg"
keywords: []
---

# സ്വർണ്ണവില കുറഞ്ഞു 

> **Lead Summary:** സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിലയിടിവ് . പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപയാണ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 ആയി. ഇന്നലെ പവന്‍ വില 45,760 ആയി ഉയര്‍ന്നിരുന്നു.

## Article Content

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ദിവസങ്ങളിലെ കുതിച്ചുചാട്ടത്തിന് പിന്നാലെയാണ് വിലയിടിവ് . പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,200 രൂപയാണ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 ആയി. ഇന്നലെ പവന്‍ വില 45,760 ആയി ഉയര്‍ന്നിരുന്നു.

സര്‍വകാല റെക്കോര്‍ഡ് ആണിത്. ഈ മാസം ആദ്യ ദിനം മുതല്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് അനുഭവപ്പെടുന്നുണ്ട്.ഈ മാസം ഒന്നാം തീയതി 44,560 ആയിരുന്നു സ്വര്‍ണവില. രണ്ടാം തിയതിയും ഈ വില തുടര്‍ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112921/gold-prices)