---
title: "തലശ്ശേരി പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉൽസവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി"
english_title: "Shivapurot Mahadeva Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112948/shivapurot-mahadeva-temple"
published_at: "2023-05-06T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456226601594_Screenshot_2023-05-06-15-10-45-94_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തലശ്ശേരി പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉൽസവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി

> **Lead Summary:** **തലശ്ശേരി**: തലശ്ശേരി പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉൽസവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി.നിടുങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയേന്തിയ ബാലികാ ബാലൻമാരുടെയും മുത്തുക്കുടകളുടെയും പഞ്ചവാദ്യത്തിൻ്റെയും അകമ്പടിയോടെ പുറപ്പെട്ട് ശിവപുരോട്ട് മഹാദേവ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.

## Article Content

**തലശ്ശേരി**: തലശ്ശേരി പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉൽസവത്തിൻ്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി.നിടുങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയേന്തിയ ബാലികാ ബാലൻമാരുടെയും മുത്തുക്കുടകളുടെയും പഞ്ചവാദ്യത്തിൻ്റെയും അകമ്പടിയോടെ പുറപ്പെട്ട് ശിവപുരോട്ട് മഹാദേവ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.

ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരി ദീപം തെളിയിച്ചു.തുടർന്ന് നടന്ന സാംസ്ക്കാരിക സമ്മേളനം നാടക സിനിമാ അഭിനേതാവ് രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു.എം.പി.അമർനാഥ് അധ്യക്ഷത വഹിച്ചു.കോഴിക്കോട് ഡി.എം.ഒ പീയൂഷ് നമ്പൂതിരി വിശിഷ്ടാതിഥിയായി.എം.കെ.ബാലകൃഷ്ണൻ,സിന്ധു പ്രശാന്ത്,സുശീൽ ചന്ദ്രോത്ത്,പി.പി.വിനോദ് കുമാർ, ഇ.എം.സത്യനാഥ്, സി.കെ.പി.ദേവദാസ് എന്നിവർ സംസാരിച്ചു.

എരഞ്ഞോളി പഞ്ചായത്തിൽ 2021-2022 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥി, വിദ്യാർത്ഥിനികളെയും കലാപ്രതിഭകളെയും, എം.ബി.ബി.എസ്, ഡോക്ടറേറ്റ് കരസ്ഥമാക്കിയവരെയും അനുമോദിച്ചു.എം.ആർ.പയ്യട്ടം ആൻ്റ് പാർട്ടി കണ്ണൂർ അവതരിപ്പിച്ച ശ്രീകൃഷ്ണ ലീല കഥാപ്രസംഗവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112948/shivapurot-mahadeva-temple)