---
title: "റബ്ബർഷീറ്റ് മോഷ്ടിച്ച് വിറ്റ യുവാവ് പിടിയിൽ"
english_title: "The youth who stole rubber sheet and sold it was arested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112951/the-youth-who-stole-rubber-sheet-and-sold-it-was-arested"
published_at: "2023-05-06T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645624e9eeeb9_IMG-20230506-WA0123.jpg"
keywords: []
---

# റബ്ബർഷീറ്റ് മോഷ്ടിച്ച് വിറ്റ യുവാവ് പിടിയിൽ

> **Lead Summary:** റബ്ബർഷീറ്റ് മോഷ്ടിച്ച് വിറ്റ യുവാവ് പിടിയിൽ. പാലാവയൽ ചാവറഗിരിയിലെ ഓലിക്കൽ തോമസ് ചാക്കോ (ഷിനോജ് -39) ആണ് അറസ്റ്റിലായത്. ഏപ്രിൽ 26ന് രാത്രി മഞ്ഞക്കാട് സെന്റ് ജോസഫ് പള്ളിയിൽ നിന്നും റബ്ബർഷീറ്റ് മോഷ്ടിച്ച് പാടിയോട്ടുചാലിൽ കടയിൽ വിൽക്കുകയായിരുന്നു. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കളവുകേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

## Article Content

റബ്ബർഷീറ്റ് മോഷ്ടിച്ച് വിറ്റ യുവാവ് പിടിയിൽ. പാലാവയൽ ചാവറഗിരിയിലെ ഓലിക്കൽ തോമസ് ചാക്കോ (ഷിനോജ് -39) ആണ് അറസ്റ്റിലായത്. ഏപ്രിൽ 26ന് രാത്രി മഞ്ഞക്കാട് സെന്റ് ജോസഫ് പള്ളിയിൽ നിന്നും റബ്ബർഷീറ്റ് മോഷ്ടിച്ച് പാടിയോട്ടുചാലിൽ കടയിൽ വിൽക്കുകയായിരുന്നു. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കളവുകേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ചെറുപുഴ സ്റ്റേഷനിലെ എസ്ഐ മാരായ എം.പി. ഷാജി, എം. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷിനോജ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112951/the-youth-who-stole-rubber-sheet-and-sold-it-was-arested)