---
title: "ബെഫിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥക്ക് കൂത്തുപറമ്പിൽ സ്വീകരണം നൽകി"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112968/kuthuparamba"
published_at: "2023-05-06T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64562fe34e5df_IMG-20230506-WA0126.jpg"
keywords: []
---

# ബെഫിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥക്ക് കൂത്തുപറമ്പിൽ സ്വീകരണം നൽകി

> **Lead Summary:**  ബെഫിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥക്ക് കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ബാബുവിന്റെ നേതൃത്വത്തിലാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.

## Article Content

 ബെഫിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥക്ക് കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ബാബുവിന്റെ നേതൃത്വത്തിലാണ് ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.

ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, മുഴുവൻ ഒഴിവുകളിലും സ്ഥിരം നിയമനം നടത്തുക, താൽക്കാലിക കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്ക് സ്വകാര്യവൽക്കരണം നിർത്തിവെക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.

കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം നൽകിയത്. കൂത്തുപറമ്പ് ബസ്സ് സ്റ്റാന്റിൽ നടന്ന സ്വീകരണ യോഗത്തിൽ സംഘാടക സമിതി ചെയർമാൻ എൻ കെ ശ്രീനിവാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബാങ്ക് എംപ്ലോയീസ് സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ബാബുവാണ് ജാഥാ ക്യാപ്റ്റൻ. വിവിധ വർഗ്ഗ ബഹുജന സംഘടനാ നേതാക്കൾ ജാഥ ക്യാപ്റ്റനെ ഹരമണിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112968/kuthuparamba)