---
title: "ജലപാത മലനാടിനെയും, ഇടനാടിനെയും ഒരേ പോലെ നാശത്തിലേക്ക് നയിക്കും: പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം"
english_title: "Environmental activist Anand Pekkadam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112970/environmental-activist-anand-pekkadam"
published_at: "2023-05-06T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64563250cc5c4_IMG-20230506-WA0125.jpg"
keywords: []
---

# ജലപാത മലനാടിനെയും, ഇടനാടിനെയും ഒരേ പോലെ നാശത്തിലേക്ക് നയിക്കും: പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം

> **Lead Summary:** **തലശ്ശേരി**: ജലപാത മലനാടിനെയും, ഇടനാടിനെയും ഒരേ പോലെ നാശത്തിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം. കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമര സമിതി പാനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനേക്കരയിൽ നടത്തിയ ജനകീയ കൺവെൻഷനിൽ കൃത്രിമ ജലപാതയും, യാഥാർത്ഥ്യങ്ങളും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

## Article Content

**തലശ്ശേരി**: ജലപാത മലനാടിനെയും, ഇടനാടിനെയും ഒരേ പോലെ നാശത്തിലേക്ക് നയിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം. കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമര സമിതി പാനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മനേക്കരയിൽ നടത്തിയ ജനകീയ കൺവെൻഷനിൽ കൃത്രിമ ജലപാതയും, യാഥാർത്ഥ്യങ്ങളും എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു നാടിൻ്റെ ജൈവ വൈവിധ്യത്തെ ഇല്ലാതാക്കുന്ന പദ്ധതിയാണ് ജലപാത. പുഴകളിലെയും, മലകളിലെയും വൈവിധ്യങ്ങൾ ജലപാത വരുന്നതോടെ ഇല്ലാതാകുമെന്നും ആനന്ദ് പേക്കടം പറഞ്ഞു. എൻ.പി മുകുന്ദൻ അധ്യക്ഷനായി. പന്ന്യന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രമ ടീച്ചർ, ദിനേശൻ പച്ചോൾ, സന്തോഷ് ഒടക്കാത്ത് എന്നിവർ സംസാരിച്ചു. കെ.പി പ്രഭാകരൻ സ്വാഗതവും, കെ.എം പ്രദീപൻ നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ കൺവെൻഷനിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112970/environmental-activist-anand-pekkadam)