---
title: "എ.ഐ കാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനകൾക്ക് പിഴ ഈടാക്കാനുള്ള നടപടി തുടങ്ങി."
english_title: "Actions have been taken to levy fines for law violations detected by AI cameras. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112990/actions-have-been-taken-to-levy-fines-for-law-violations-detected-by-ai-cameras"
published_at: "2023-05-06T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645664fc4c1a1_dfdgd.jpg"
keywords: []
---

# എ.ഐ കാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനകൾക്ക് പിഴ ഈടാക്കാനുള്ള നടപടി തുടങ്ങി.

> **Lead Summary:** **തിരുവനന്തപുരം: **എ.ഐ കാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനകൾക്ക് പിഴ ഈടാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു തുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങൾക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തപാൽ മുഖേനയാണ് നോട്ടീസ് അയക്കുക. അതേസമയം, നിലവിൽ നിയമലംഘനങ്ങൾക്ക് പിഴയിടാക്കില്ല. മെയ് 20 മുതലായിരിക്കും നിയമലംഘനങ്ങൾക്ക് പിഴയിടാക്കുക. ഗതാഗത നിയമലംഘനങ്ങൾക്ക് എ.ഐ കാമറകൾ വഴി മേയ് 20 മുതൽ പിഴ ഈടാക്കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രികനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയെ കൊണ്ടുപോകുമ്പോൾ പിഴ ഒഴിവാക്കാനാകുമോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

## Article Content

**തിരുവനന്തപുരം: **എ.ഐ കാമറ ഉപയോഗിച്ച് കണ്ടെത്തുന്ന നിയമലംഘനകൾക്ക് പിഴ ഈടാക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു തുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങൾക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തപാൽ മുഖേനയാണ് നോട്ടീസ് അയക്കുക. അതേസമയം, നിലവിൽ നിയമലംഘനങ്ങൾക്ക് പിഴയിടാക്കില്ല. മെയ് 20 മുതലായിരിക്കും നിയമലംഘനങ്ങൾക്ക് പിഴയിടാക്കുക. ഗതാഗത നിയമലംഘനങ്ങൾക്ക് എ.ഐ കാമറകൾ വഴി മേയ് 20 മുതൽ പിഴ ഈടാക്കിത്തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ യാത്രികനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയെ കൊണ്ടുപോകുമ്പോൾ പിഴ ഒഴിവാക്കാനാകുമോയെന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112990/actions-have-been-taken-to-levy-fines-for-law-violations-detected-by-ai-cameras)