---
title: "വനിതകള്‍ക്ക് ഡ്രൈവര്‍മാരാകാം; കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ 400-ഓളം ഒഴിവുകള്‍."
english_title: "Women can be drivers; KSRTC Around 400 vacancies in SWIFT. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112996/women-can-be-drivers-ksrtc-around-400-vacancies-in-swift"
published_at: "2023-05-06T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64566809c564f_ksrtccbf.jpg"
keywords: []
---

# വനിതകള്‍ക്ക് ഡ്രൈവര്‍മാരാകാം; കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ 400-ഓളം ഒഴിവുകള്‍.

> **Lead Summary:** കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍, വനിതാ ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം നിര്‍ണയിച്ചിട്ടില്ല. 400-ഓളം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. രാവിലെ അഞ്ചുമണിക്കും രാത്രി 10 മണിക്കും ഇടയിലായിരിക്കും ജോലിസമയം.

## Article Content

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍, വനിതാ ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം നിര്‍ണയിച്ചിട്ടില്ല. 400-ഓളം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. രാവിലെ അഞ്ചുമണിക്കും രാത്രി 10 മണിക്കും ഇടയിലായിരിക്കും ജോലിസമയം.

ശമ്പളം: എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ. അധികജോലിക്ക് ഓരോ മണിക്കൂറിനും 130 രൂപവീതം ലഭിക്കും. കൂടാതെ ഇന്‍സെന്റീവ്/ അലവന്‍സുകള്‍/ ബത്ത എന്നിവയും ലഭിക്കും. അടിസ്ഥാന യോഗ്യത: പത്താംക്ലാസ് ജയം/ തത്തുല്യം. മികച്ച ശാരീരികക്ഷമത ഉണ്ടായിരിക്കണം.

പ്രായം: എച്ച്.പി.വി. ലൈസന്‍സുള്ളവര്‍ക്ക് 35 വയസ്സ്, എല്‍.എം.വി. ലൈസന്‍സുള്ളവര്‍ക്ക് 30 വയസ്സ്. ഹെവി വാഹന ലൈസന്‍സിനായി അപേക്ഷിച്ചിട്ടുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ വയസ്സിളവിന് പരിഗണിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. കൂടാതെ രണ്ടുവര്‍ഷത്തേക്ക് മുപ്പതിനായിരും രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം. തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ ഓരോ മാസവും കുറഞ്ഞത് 16 ഡ്യൂട്ടികള്‍ ചെയ്യാത്തവരെ ജോലിയില്‍നിന്ന് പിരിച്ചുവിടും. അപേക്ഷ: [www.kcmd.in](www.kcmd.in) എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: മേയ് 7 (5 p.m.). വെബ്സൈറ്റ്: [www.keralartc.com, www.kcmd.in](www.keralartc.com, www.kcmd.in)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112996/women-can-be-drivers-ksrtc-around-400-vacancies-in-swift)