---
title: "കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍."
english_title: "Chief Minister Pinarayi Vijayan said that Kerala is the least corrupt state in the country. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113023/chief-minister-pinarayi-vijayan-said-that-kerala-is-the-least-corrupt-state-in-the-country"
published_at: "2023-05-06T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64567b2f57154_ssadzc.jpg"
keywords: []
---

# കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

> **Lead Summary:** **തിരുവനന്തപുരം: **കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ താന്‍ തൃപ്തനല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്റെ പൊതുവായ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനരീതി ഉദ്യോഗസ്ഥര്‍ക്കുവേണം. സര്‍ക്കാരിനെതിരെ ദുരാരോപണങ്ങള്‍ നടക്കുകയാണ്.

## Article Content

**തിരുവനന്തപുരം: **കേരളമാണ് രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ താന്‍ തൃപ്തനല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിന്റെ പൊതുവായ പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനരീതി ഉദ്യോഗസ്ഥര്‍ക്കുവേണം. സര്‍ക്കാരിനെതിരെ ദുരാരോപണങ്ങള്‍ നടക്കുകയാണ്.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ നിറംകെടുത്താന്‍ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ‌ എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിക്കും യുഡിഎഫിനും ഒരേ മാനസികാവസ്ഥയാണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക എന്നിവയാണ് ഇരുകൂട്ടരുടേയും പരിപാടി. പക്ഷേ ഒന്നും ഏൽക്കുന്നില്ല. യുഡിഎഫ് സംസ്കാരത്തിലല്ല എൽഡിഎഫ് നിൽക്കുന്നത്.

കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ല. ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113023/chief-minister-pinarayi-vijayan-said-that-kerala-is-the-least-corrupt-state-in-the-country)