---
title: "സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗമുണ്ടെന്ന പരാതിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന്  പോലീസ്."
english_title: "The police said that the investigation will be stricter on complaints of drug use in movie locations. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113085/the-police-said-that-the-investigation-will-be-stricter-on-complaints-of-drug-use-in-movie-locations"
published_at: "2023-05-07T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64572ae120926_policve.jpg"
keywords: []
---

# സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗമുണ്ടെന്ന പരാതിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന്  പോലീസ്.

> **Lead Summary:** **കൊച്ചി:** സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗമുണ്ടെന്ന പരാതിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍. ലൊക്കേഷനുകളില്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. നിയമലംഘകര്‍ക്കെതിരേ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള ഒരു അടിയന്തര യോഗം ചേര്‍ന്നിരുന്നതായും കമ്മിഷണര്‍ പറഞ്ഞു.

## Article Content

**കൊച്ചി:** സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗമുണ്ടെന്ന പരാതിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍. ലൊക്കേഷനുകളില്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. നിയമലംഘകര്‍ക്കെതിരേ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ചുള്ള ഒരു അടിയന്തര യോഗം ചേര്‍ന്നിരുന്നതായും കമ്മിഷണര്‍ പറഞ്ഞു.

സിനിമാ വ്യവസായത്തെ ബാധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. എന്നാല്‍ എല്ലാ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനുകളിലും ഇനിമുതല്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകും. സിനിമാ രംഗത്തുനിന്നുള്ളവരുടെ തന്നെ പിന്തുണയുണ്ട്. ലഹരി ഉപയോഗവും അത് കടന്നു വരുന്ന വഴികളും തുടങ്ങി വിശദമായിത്തന്നെ അന്വേഷിക്കുമെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എക്‌സൈസും ലഹരി ഉപയോഗിക്കുന്ന സംഘത്തെ രഹസ്യമായി നിരീക്ഷിക്കും.

ടിനി ടോം, ബാബുരാജ് ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ നേരത്തേ സിനിമാ രംഗത്തെ രൂക്ഷമായ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. താരസംഘടനയായ അമ്മയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം നല്‍കില്ലെന്ന നിയമഭേദഗതി തന്നെയുണ്ട്. എന്നിട്ടും ഈ രംഗത്തെ ലഹരി ഉപയോഗം ഇല്ലാക്കാനാവുന്നില്ല. ലഹരി ഉപയോഗിക്കുന്നവരുടെ ഒരു ലിസ്റ്റ് തന്നെയുണ്ടെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113085/the-police-said-that-the-investigation-will-be-stricter-on-complaints-of-drug-use-in-movie-locations)