---
title: "ഗുരുവായൂർ ക്ഷേത്രത്തിൽ കദളിപ്പഴം തുലാഭാരം വഴിപാട് നടത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ."
english_title: "Governor Arif Mohammad Khan offered a weight of kadalipajam at the Guruvayur temple. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113087/governor-arif-mohammad-khan-offered-a-weight-of-kadalipajam-at-the-guruvayur-temple"
published_at: "2023-05-07T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64572c9fa4e7d_sdzfzv.jpg"
keywords: []
---

# ഗുരുവായൂർ ക്ഷേത്രത്തിൽ കദളിപ്പഴം തുലാഭാരം വഴിപാട് നടത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.

> **Lead Summary:** **ഗുരുവായൂർ: **ഗുരുവായൂർ ക്ഷേത്രത്തിൽ കദളിപ്പഴം തുലാഭാരം വഴിപാട് നടത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് ഗവർണർ ക്ഷേത്രം കിഴക്കേ ഗോപുരമുന്നിൽ എത്തിയത്. പ്രസാദമായ കളഭം തിരുമുടിമാല, പട്ട്, പാൽപ്പായസം എന്നിവ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ഗവർണർക്ക് നൽകിയപ്പോൾ പ്രസാദം തൊട്ടുവണങ്ങി സ്വീകരിച്ചു. ദർശനശേഷം കിഴക്കേനടയിൽ ഗോപുരമുന്നിലായിരുന്നു തുലാഭാരം. 83 കിലോ വേണ്ടിവന്നു. 4,250 രൂപ ദേവസ്വത്തിൽ അടച്ചു. ശ്രീവത്സം ഗസ്റ്റ്‌ ഹൗസിലേക്ക് മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉപനിഷദ് വരികൾ ചൊല്ലിയാണ് മറുപടി പറഞ്ഞത്. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മതങ്ങൾക്കും അതീതമാണ് ഗുരുവായൂരപ്പദർശനം നൽകുന്ന ആത്മീയാനുഭവമെന്ന് ഗവർണർ പറഞ്ഞു. നേരത്തേ ശ്രീവത്സം ഗസ്റ്റ്‌ഹൗസിലെത്തിയ ഗവർണറെ ദേവസ്വം ചെയർമാനും ഭരണസമിതിയംഗങ്ങളായ സി.മനോജ്, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേർ പി. മനോജ്, മാനേജർ ബിനു എന്നിവരും ചേർന്ന് സ്വീകരിച്ചു. ജില്ലാ ഭരണകൂടത്തിനുവേണ്ടി ചാവക്കാട് താഹസിൽദാർ എം.കെ.ഇന്ദു സീകരിച്ചു.

## Article Content

**ഗുരുവായൂർ: **ഗുരുവായൂർ ക്ഷേത്രത്തിൽ കദളിപ്പഴം തുലാഭാരം വഴിപാട് നടത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് ഗവർണർ ക്ഷേത്രം കിഴക്കേ ഗോപുരമുന്നിൽ എത്തിയത്. പ്രസാദമായ കളഭം തിരുമുടിമാല, പട്ട്, പാൽപ്പായസം എന്നിവ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ഗവർണർക്ക് നൽകിയപ്പോൾ പ്രസാദം തൊട്ടുവണങ്ങി സ്വീകരിച്ചു. ദർശനശേഷം കിഴക്കേനടയിൽ ഗോപുരമുന്നിലായിരുന്നു തുലാഭാരം. 83 കിലോ വേണ്ടിവന്നു. 4,250 രൂപ ദേവസ്വത്തിൽ അടച്ചു. ശ്രീവത്സം ഗസ്റ്റ്‌ ഹൗസിലേക്ക് മടങ്ങുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉപനിഷദ് വരികൾ ചൊല്ലിയാണ് മറുപടി പറഞ്ഞത്. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മതങ്ങൾക്കും അതീതമാണ് ഗുരുവായൂരപ്പദർശനം നൽകുന്ന ആത്മീയാനുഭവമെന്ന് ഗവർണർ പറഞ്ഞു. നേരത്തേ ശ്രീവത്സം ഗസ്റ്റ്‌ഹൗസിലെത്തിയ ഗവർണറെ ദേവസ്വം ചെയർമാനും ഭരണസമിതിയംഗങ്ങളായ സി.മനോജ്, വി.ജി. രവീന്ദ്രൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേർ പി. മനോജ്, മാനേജർ ബിനു എന്നിവരും ചേർന്ന് സ്വീകരിച്ചു. ജില്ലാ ഭരണകൂടത്തിനുവേണ്ടി ചാവക്കാട് താഹസിൽദാർ എം.കെ.ഇന്ദു സീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113087/governor-arif-mohammad-khan-offered-a-weight-of-kadalipajam-at-the-guruvayur-temple)