---
title: "റോഡിലെ വരതെറ്റിച്ച് നിർത്തുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങളുടെ വഴിമുടക്കുന്നു."
english_title: "Vehicles that stop on the road obstruct the path of other vehicles."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113095/vehicles-that-stop-on-the-road-obstruct-the-path-of-other-vehicles"
published_at: "2023-05-07T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457310de0cc9_sfsdgfh.jpg"
keywords: []
---

# റോഡിലെ വരതെറ്റിച്ച് നിർത്തുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങളുടെ വഴിമുടക്കുന്നു.

> **Lead Summary:** **എടക്കാട് : **റോഡിലെ വരതെറ്റിച്ച് നിർത്തുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങളുടെ വഴിമുടക്കുന്നു. റെയിൽവേ ഗേറ്റ്, സിഗ്നൽ പോയിന്റ് എന്നിവിടങ്ങളിലാണ് കൂടുതലായും വരതെറ്റിച്ച് വാഹനങ്ങൾ നിർത്തുന്നത്. അടച്ച റെയിൽവേ ഗേറ്റ് തുറക്കുമ്പോൾ തന്നെ വരി തെറ്റിച്ച് കുതിക്കാനായി ബസുകളുൾപ്പെടെ വാഹനങ്ങൾ കയറ്റിവെക്കുന്നത് വലിയ കുരുക്കിന് കാരണമാകുന്നുണ്ട്. ദേശീയപാതയിൽ നടാൽ ഗേറ്റിൽ ഈ കാഴ്ച സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാരെ ധിക്കരിച്ചാണ് ചില വാഹനങ്ങൾ തെറ്റി നിർത്തുന്നത്.

## Article Content

**എടക്കാട് : **റോഡിലെ വരതെറ്റിച്ച് നിർത്തുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങളുടെ വഴിമുടക്കുന്നു. റെയിൽവേ ഗേറ്റ്, സിഗ്നൽ പോയിന്റ് എന്നിവിടങ്ങളിലാണ് കൂടുതലായും വരതെറ്റിച്ച് വാഹനങ്ങൾ നിർത്തുന്നത്. അടച്ച റെയിൽവേ ഗേറ്റ് തുറക്കുമ്പോൾ തന്നെ വരി തെറ്റിച്ച് കുതിക്കാനായി ബസുകളുൾപ്പെടെ വാഹനങ്ങൾ കയറ്റിവെക്കുന്നത് വലിയ കുരുക്കിന് കാരണമാകുന്നുണ്ട്. ദേശീയപാതയിൽ നടാൽ ഗേറ്റിൽ ഈ കാഴ്ച സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാരെ ധിക്കരിച്ചാണ് ചില വാഹനങ്ങൾ തെറ്റി നിർത്തുന്നത്.

നടാലിൽ ഇരുദിശകളിലും റോഡ് വളഞ്ഞ് കിടക്കുന്നതിനാൽ ഗേറ്റ് തുറന്നാൽ കുരുക്ക് രൂക്ഷമാകും. ചില സമയങ്ങളിൽ വാഹനങ്ങൾ പോയിത്തീരും മുൻപെ ഗേറ്റ് വീണ്ടും അടയ്ക്കേണ്ടിയും വരും. സിഗ്നൽ ലൈറ്റ് പ്രവർത്തിക്കുന്ന താണയിലും കാൽടെക്സിലും വര തെറ്റിച്ച് വാഹനങ്ങൾ നിർത്തുന്നത് മറ്റ് വാഹനങ്ങൾക്ക് ദുരിതമാകുന്നുണ്ട്. തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് താണ ആനയിടുക്ക് റോഡിലേക്ക് പോകാനും കണ്ണൂരിൽനിന്നള്ള വാഹനങ്ങൾക്ക് ധനലക്ഷ്മി ആശുപത്രി റോഡിലേക്ക് കയറാനും മുന്നിൽ വരതെറ്റിച്ച് നിർത്തുന്ന വാഹനങ്ങൾ കാരണം സാധിക്കുന്നില്ല.

സ്റ്റേഡിയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കാൽടെക്സിലെ സിഗ്നൽ പോസ്റ്റിൽനിന്ന് പുതിയതെരു റോഡിലേക്ക് പോകാനും സാധിക്കാത്ത സ്ഥിതിയുണ്ട്. സിഗ്നൽ തെളിഞ്ഞ് മുന്നിലെ വാഹനങ്ങൾ കടന്നുപോയാലെ പിന്നിൽ നിൽക്കുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കുന്നുള്ളൂ. ട്രാഫിക്‌ ലൈനുൾപ്പെടെ റോഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശത്തോടെയാണ് കഴിഞ്ഞമാസം മോട്ടോർവാഹന വകുപ്പ് ഡ്രൈവർമാർക്ക് ബോധവത്‌കരണം നടത്തിയത്. വാഹനങ്ങളിൽവെച്ച് തന്നെയായിരുന്നു ഉപദേശം.

എന്നാൽ അവസ്ഥ മാറിയില്ലെന്ന് നാട്ടുകാർ പറയുന്നു. സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ വലിയതോതിൽ ഇക്കാര്യം ചർച്ച ചെയ്യപ്പെടുകയുണ്ടായി. അധികൃതർ നടപടി ശക്തമാക്കുന്നില്ലെന്ന പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113095/vehicles-that-stop-on-the-road-obstruct-the-path-of-other-vehicles)