---
title: "മന്ത്രിമാരുടെ വിദേശ യാത്രകളെ ന്യായീകരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. "
english_title: "Minister PA Muhammad Riaz defends foreign trips of ministers. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113109/minister-pa-muhammad-riaz-defends-foreign-trips-of-ministers"
published_at: "2023-05-07T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64573af799bbb_ghgjjh.jpg"
keywords: []
---

# മന്ത്രിമാരുടെ വിദേശ യാത്രകളെ ന്യായീകരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 

> **Lead Summary:** **കോഴിക്കോട്: **മന്ത്രിമാരുടെ വിദേശ യാത്രകളെ ന്യായീകരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക എന്നത് പ്രധാനമാണ് എന്ന് മന്ത്രി പറഞ്ഞു. വിദേശ യാത്രകൾ മോശം കാര്യമല്ല. മന്ത്രിമാർ വിദേശ യാത്രകൾ നടത്തുന്നത് ആദ്യമായിട്ടല്ല. പ്രധാനമന്ത്രി ഒരുപാട് വിദേശ യാത്ര നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

## Article Content

**കോഴിക്കോട്: **മന്ത്രിമാരുടെ വിദേശ യാത്രകളെ ന്യായീകരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക എന്നത് പ്രധാനമാണ് എന്ന് മന്ത്രി പറഞ്ഞു. വിദേശ യാത്രകൾ മോശം കാര്യമല്ല. മന്ത്രിമാർ വിദേശ യാത്രകൾ നടത്തുന്നത് ആദ്യമായിട്ടല്ല. പ്രധാനമന്ത്രി ഒരുപാട് വിദേശ യാത്ര നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

സി.പി.എം പ്രസ്താവനയിൽ ജീവിക്കുന്ന പാർട്ടിയല്ല. നാവിന്റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയ നടത്തുന്ന പാർട്ടിയുമല്ല. മറിച്ച് രാഷ്ട്രീയ പ്രശ്നങ്ങളിൽ ചടുലമായി ഇടപെടുന്ന പാർട്ടിയാണിത്. രാഷ്ട്രീയ ലാഭത്തിനല്ല സി.പി.എം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113109/minister-pa-muhammad-riaz-defends-foreign-trips-of-ministers)