---
title: "നീ​റ്റ് ഇ​ന്ന് ; മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ലി​യ തോ​തി​ൽ പ​രീ​ക്ഷാ​ർ​ഥി​ക​ൾ വ​ർ​ധി​ച്ചു."
english_title: "NEET today; The number of examinees has increased more than the previous year. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113116/neet-today-the-number-of-examinees-has-increased-more-than-the-previous-year"
published_at: "2023-05-07T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457431eb13b1_neeytgfdv.jpg"
keywords: []
---

# നീ​റ്റ് ഇ​ന്ന് ; മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ലി​യ തോ​തി​ൽ പ​രീ​ക്ഷാ​ർ​ഥി​ക​ൾ വ​ർ​ധി​ച്ചു.

> **Lead Summary:** **ദോ​ഹ: **നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​യു​ടെ (എ​ൻ.​ടി.​എ) ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ‘നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി-​കം എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റി​ന് (നീ​റ്റ്) ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി ഖ​ത്ത​റി​ലെ ഏ​ക പ​രീ​ക്ഷ കേ​ന്ദ്ര​മാ​യ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്കൂ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ​മാ​യി നീ​റ്റ് കേ​ന്ദ്രം അ​നു​വ​ദി​ച്ച ഖ​ത്ത​റി​ൽ ഇ​ത്ത​വ​ണ 430ലേ​റെ പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ലി​യ തോ​തി​ൽ പ​രീ​ക്ഷാ​ർ​ഥി​ക​ൾ വ​ർ​ധി​ച്ചു.

## Article Content

**ദോ​ഹ: **നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​യു​ടെ (എ​ൻ.​ടി.​എ) ദേ​ശീ​യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ‘നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി-​കം എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റി​ന് (നീ​റ്റ്) ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി ഖ​ത്ത​റി​ലെ ഏ​ക പ​രീ​ക്ഷ കേ​ന്ദ്ര​മാ​യ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്കൂ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ​മാ​യി നീ​റ്റ് കേ​ന്ദ്രം അ​നു​വ​ദി​ച്ച ഖ​ത്ത​റി​ൽ ഇ​ത്ത​വ​ണ 430ലേ​റെ പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ലി​യ തോ​തി​ൽ പ​രീ​ക്ഷാ​ർ​ഥി​ക​ൾ വ​ർ​ധി​ച്ചു.

പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​വ​ശ്യ​ത്തെ​തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി ഇ​ട​പെ​ട​ലി​ലൂ​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഖ​ത്ത​റി​ൽ ആ​ദ്യ​മാ​യി നീ​റ്റ് കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്. 340 പേ​രാ​യി​രു​ന്നു ആ​ദ്യ വ​ർ​ഷ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​ത്ത​വ​ണ ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​റ​മെ, മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും ഖ​ത്ത​റി​നെ പ​രീ​ക്ഷ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. നീ​റ്റ് പ​രീ​ക്ഷ​യെ​ഴു​താ​ൻ പോ​കു​മ്പോ​ൾ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഖ​ത്ത​ർ സ​മ​യം രാ​വി​ലെ 11.30 മു​ത​ൽ 2.50 വ​രെ​യാ​ണ് എ​ഴു​ത്തു പ​രീ​ക്ഷ.

പ​രീ​ക്ഷ കേ​ന്ദ്ര​മാ​യ എം.​ഇ.​എ​സ് സ്കൂ​ളി​ലെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​മാ​യ അ​ഞ്ചാം​ന​മ്പ​ർ ഗേ​റ്റി​ലൂ​ടെ​യാ​ണ് പ്ര​വേ​ശി​ക്കേ​ണ്ട​ത്. രാ​വി​ലെ 8.30 മു​ത​ൽ 11 വ​രെ​യാ​ണ് പ്ര​വേ​ശ​ന​സ​മ​യം. പ​രീ​ക്ഷ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ മേ​ല​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു. പ​രീ​ക്ഷ ന​ട​ത്തി​പ്പ് ഉ​ൾ​പ്പെ​ടെ അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം നേ​ര​ത്തേ ന​ൽ​കി. ഭാ​ഷാ​ധ്യാ​പ​ക​രാ​ണ് പ​രീ​ക്ഷ ഡ്യൂ​ട്ടി​യി​ൽ. ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ത്തി​ര​ക്ക്​ പ​രി​ഗ​ണി​ച്ച്​ നേ​ര​ത്തേ​ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷാ​​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. എ​ൻ.​ടി.​എ​യു​ടെ മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​ണ്​ പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.​ അ​തി​നാ​ൽ, സ​മ​യം വൈ​കു​ന്ന​തി​ലും മ​റ്റ്​ ത​യാ​റെ​ടു​പ്പു​ക​ളി​ലും വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​വി​ല്ല.

ര​​ക്ഷി​​താ​​ക്ക​​ളെ​​യും കൂ​​ടെ​​വ​​ന്ന​​വ​​രെ​​യും പ്ര​​വേ​​ശി​​പ്പി​​ക്കി​​ല്ല. അ​​ഡ്മി​​റ്റ് കാ​​ർ​​ഡി​​ലെ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം അ​​നു​​വ​​ദി​​ച്ച വ​സ്തു​ക്ക​ൾ മാ​​ത്ര​​മേ പ​​രീ​​ക്ഷ​കേ​​ന്ദ്ര​​ത്തി​​ൽ കൊ​​ണ്ടു​​വ​​രാ​​വൂ. ജി.​സി.​സി​യി​ൽ അ​ബൂ​ദ​ബി, ദു​​ബൈ, ഷാ​ർ​ജ (യു.​എ.​ഇ), ദോ​ഹ (ഖ​ത്ത​ർ), മ​നാ​മ (ബ​ഹ്റൈ​ൻ), മ​സ്ക​ത്ത് (ഒ​മാ​ൻ), റി​യാ​ദ് (സൗ​ദി അ​റേ​ബ്യ), കു​വൈ​ത്ത് സി​റ്റി (കു​വൈ​ത്ത്) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113116/neet-today-the-number-of-examinees-has-increased-more-than-the-previous-year)