---
title: "സണ്ണി ജോസഫ് എം എല്‍ എ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി"
english_title: "Sunny Joseph MLA submitted the petition to the Chief Minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11312/sunny-joseph-mla-submitted-the-petition-to-the-chief-minister"
published_at: "2021-11-17T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194ebc28ec8c_FB_IMG_1637149369740.jpg"
keywords: []
---

# സണ്ണി ജോസഫ് എം എല്‍ എ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി

> **Lead Summary:** കേളകം: ശാന്തിഗിരി കൈലാസപടി തുടങ്ങിയ മേഖലയില്‍ പ്രകൃതി ക്ഷോഭങ്ങളില്‍ ഉള്‍പെട്ടവരെ പുനരിധിവസിപ്പിക്കുന്നതിനും, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവിശ്യപെട്ടുകൊണ്ട് അഡ്വ.സണ്ണി ജോസഫ് എം എല്‍ എ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി.

## Article Content

കേളകം: ശാന്തിഗിരി കൈലാസപടി തുടങ്ങിയ മേഖലയില്‍ പ്രകൃതി ക്ഷോഭങ്ങളില്‍ ഉള്‍പെട്ടവരെ പുനരിധിവസിപ്പിക്കുന്നതിനും, ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവിശ്യപെട്ടുകൊണ്ട് അഡ്വ.സണ്ണി ജോസഫ് എം എല്‍ എ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി.

കേളകം പഞ്ചായത്തിലെ കുന്നും പ്രദേശമായ ശാന്തിഗിരി കൈലാസപടി മേഖലയില്‍ 2018 ലെ പ്രളയം, മണ്ണിടിച്ചില്‍, സോയില്‍ പൈപ്പിംഗ് തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളുടെ ഭാഗമായി നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു തുടര്‍ന്ന് ഈ വര്‍ഷത്തെ പ്രകൃതി ക്ഷോഭത്തില്‍ കൂടുതല്‍ വീടുകള്‍ക്കും കൃഷി സ്ഥലങ്ങള്‍ക്കും വലിയ തോതിലുള്ള നാശം സംഭവിക്കുകയും ഭൂമി വിണ്ടു കീറുകയും ,വീടുകളുടെ തറ ഭിത്തി ,കോണ്‍ക്രീറ്റ് തുടങ്ങിയവ പൊട്ടിപൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും ചെയ്തിരുന്നു . ഈ മേഘലയിലെ ജനങ്ങള്‍ വലിയ ആശങ്കയിലും, ദുരിതതിലുമാണ്. പ്രശ്നബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ജനങ്ങളുടെ ആശങ്കള്‍ പരിഹരിക്കുന്നതിനും അടിയന്തര നടപടികjള്‍ സ്വീകരിക്കണമെന്നും അവിശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11312/sunny-joseph-mla-submitted-the-petition-to-the-chief-minister)