---
title: "ഇ​ന്ന് മു​ത​ൽ ​ജൂ​ഡോ ലോ​ക​പോ​രാ​ട്ടം ; ഇ​ന്ത്യ​യി​ൽ നി​ന്ന് മൂ​ന്നു പേ​ർ"
english_title: "Judo world championship from today; Three people from India"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113121/judo-world-championship-from-today-three-people-from-india"
published_at: "2023-05-07T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645746e9e5014_xgffgc.jpg"
keywords: []
---

# ഇ​ന്ന് മു​ത​ൽ ​ജൂ​ഡോ ലോ​ക​പോ​രാ​ട്ടം ; ഇ​ന്ത്യ​യി​ൽ നി​ന്ന് മൂ​ന്നു പേ​ർ

> **Lead Summary:** **ദോ​ഹ:** ലോ​ക​ക​പ്പ് ഫു​ട്ബാ​ളും ക്രി​ക്ക​റ്റ് ലെ​ജ​ൻ​ഡ്സ് ചാ​മ്പ്യ​ൻ​ഷി​പ്പും ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച ഡ​യ​മ​ണ്ട് ലീ​ഗ് അ​ത്‍ല​റ്റി​ക്സി​നും പി​റ​കെ ദോ​ഹ​യി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ​ജൂ​ഡോ പോ​രാ​ട്ട​ങ്ങ​ൾ. മേ​യ് 14 വ​രെ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 99 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 668 പു​രു​ഷ-​വ​നി​ത താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​ലി ബി​ന്‍ ഹ​മ​ദ് അ​ല്‍ അ​ത്തി​യ അ​റീ​ന​യി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​ളി​മ്പി​ക്സി​ലും ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ഉ​ൾ​പ്പെ​ടെ ​മെ​ഡ​ൽ നേ​ടി​യ പ്ര​മു​ഖ​ർ മാ​റ്റു​ര​ക്കു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച​യോ​ടെ ടീം ​ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​ക​യും, മ​ത്സ​ര ഫി​ക്സ്ച​ർ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

## Article Content

**ദോ​ഹ:** ലോ​ക​ക​പ്പ് ഫു​ട്ബാ​ളും ക്രി​ക്ക​റ്റ് ലെ​ജ​ൻ​ഡ്സ് ചാ​മ്പ്യ​ൻ​ഷി​പ്പും ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച ഡ​യ​മ​ണ്ട് ലീ​ഗ് അ​ത്‍ല​റ്റി​ക്സി​നും പി​റ​കെ ദോ​ഹ​യി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ ​ജൂ​ഡോ പോ​രാ​ട്ട​ങ്ങ​ൾ. മേ​യ് 14 വ​രെ ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 99 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 668 പു​രു​ഷ-​വ​നി​ത താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. അ​ലി ബി​ന്‍ ഹ​മ​ദ് അ​ല്‍ അ​ത്തി​യ അ​റീ​ന​യി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​ളി​മ്പി​ക്സി​ലും ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ഉ​ൾ​പ്പെ​ടെ ​മെ​ഡ​ൽ നേ​ടി​യ പ്ര​മു​ഖ​ർ മാ​റ്റു​ര​ക്കു​ന്നു​ണ്ട്. ശ​നി​യാ​ഴ്ച​യോ​ടെ ടീം ​ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​ക​യും, മ​ത്സ​ര ഫി​ക്സ്ച​ർ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ജൂ​ഡോ ഫെ​ഡ​റേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഖ​ത്ത​ര്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യാ​ണ് ആ​തി​ഥേ​യ​ര്‍. 10 ല​ക്ഷം യൂ​റോ​യാ​ണ് സ​മ്മാ​ന​ത്തു​ക. ലോ​ക മു​ൻ​നി​ര താ​ര​ങ്ങ​ളും, വ​ൻ​ക​ര ജേ​താ​ക്ക​ളു​മാ​യ ഷി​റി ബു​ക്‍ലി (ഫ്രാ​ൻ​സ്), റാ​ഫേ​ൽ സി​ൽ​വ (ബ്ര​സീ​ൽ), ലൂ​സി ​റി​ൻ​ഷാ​ൽ (ബ്രി​ട്ട​ൻ), ബാ​ർ​ബ​റ മാ​റ്റി​ച് (ക്രൊ​യേ​ഷ്യ), അ​ലി​സ് ബെ​ലാ​ൻ​ഡി (ഇ​റാ​ൻ), റു​മാ​ൻ ഡി​കോ (ഫ്രാ​ൻ​സ്), യാ​ൻ യു​ങ് വെ (​താ​യ് പേ​യ്), ഡെ​നി​സ് വി​യേ​രു (​മ​ൾ​ഡോ​വ), ലാ​ഷ ഷ​വാ​ദ​തു​ഷി​വി​ലി (ജോ​ർ​ജി​യ), ടാ​റ്റോ ഗ്രി​ഗ​ലാ​ഷി​വി​ലി (ജോ​ർ​ജി​യ), ദ​വാ​ല​ത് ബൊ​ബൊ​നോ​വോ (ഉ​സ്ബ​ക്) എ​ന്നി​വ​രാ​ണ് വി​വി​ധ കി​ലോ വി​ഭാ​ഗ​ങ്ങ​ളി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ൾ. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ 60 കി​ലോ, 66, 73, 81, 90, 100, 100ന് ​മു​ക​ളി​ൽ എ​ന്നീ കി​ലോ വി​ഭാ​ഗ​ങ്ങ​ളി​ലും, വ​നി​ത​ക​ളി​ൽ 48 കി​ലോ, 52 കി​ലോ, 57 കി​ലോ, 63 കി​ലോ, 70 കി​ലോ, 78 കി​ലോ, 78ന് ​മു​ക​ളി​ൽ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ലും മ​ത്സ​രം ന​ട​ക്കും.

ജൂ​ഡോ എ​ന്ന ആ​യോ​ധ​ന ക​ല​യു​ടെ ആ​സ്ഥാ​ന​മാ​യ ജ​പ്പാ​ൻ ത​ന്നെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര വേ​ദി​യി​ൽ ഏ​റ്റ​വും ക​രു​ത്ത​രും. ക​ഴി​ഞ്ഞ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​റ് സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു ജ​പ്പാ​ൻ.

ഇ​ന്ത്യ​യി​ൽ നി​ന്ന് മൂ​ന്നു പേ​ർ

99 രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി ഇ​ന്ത്യ​യും ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്. പു​രു​ഷ വി​ഭാ​ഗം 73 കി​ലോ​യി​ൽ അ​രു​ൺ കു​മാ​ർ, 100 കി​ലോ​യി​ൽ അ​വ​താ​ർ സി​ങ് എ​ന്നി​വ​രും, വ​നി​ത​ക​ളി​ൽ 78 കി​ലോ​വി​ഭാ​ഗ​ത്തി​ൽ തു​ലി​ക മാ​നു​മാ​ണ് ഇ​ന്ത്യ​ൻ കു​പ്പാ​യ​മ​ണി​ഞ്ഞ് പ​​ങ്കെ​ടു​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113121/judo-world-championship-from-today-three-people-from-india)