---
title: "മാനന്തവാടി താലൂക്ക് കുടുംബശ്രീ കലോത്സവം കലാകിരീടം കരസ്ഥമാക്കി വെള്ളമുണ്ട. "
english_title: "Mananthavadi Taluk Kudumbashree Kalotsavam, Vellamunda won the art crown. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113129/mananthavadi-taluk-kudumbashree-kalotsavam-vellamunda-won-the-art-crown"
published_at: "2023-05-07T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64574a8fa6cc5_XCZVCXV.jpg"
keywords: []
---

# മാനന്തവാടി താലൂക്ക് കുടുംബശ്രീ കലോത്സവം കലാകിരീടം കരസ്ഥമാക്കി വെള്ളമുണ്ട. 

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി താലൂക്ക് കുടുംബശ്രീ കലോത്സവം കലാകിരീടം കരസ്ഥമാക്കി വെള്ളമുണ്ട. എട്ട് പഞ്ചായത്തുകളില്‍ നിന്നായി അന്‍പത് മത്സരങ്ങളില്‍ മാറ്റുരച്ചാണ് 164 പോയിന്റ് നേടി വെള്ളമുണ്ട സിഡിഎസ് ചാമ്പ്യന്മാരായത്. 105 പോയിന്റ് നേടിയ തൊണ്ടര്‍നാട് സിഡിഎസ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ 86 പോയിന്റ് നേടി പനമരം സിഡിഎസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുവാതിരയും നാടകവും സംഘനൃത്തവും ഒപ്പനയുമെല്ലാം വേദിയെ ധന്യമാക്കി വാശിയോടെയാണ് മത്സരങ്ങള്‍ നടന്നത്. 

## Article Content

**മാനന്തവാടി: **മാനന്തവാടി താലൂക്ക് കുടുംബശ്രീ കലോത്സവം കലാകിരീടം കരസ്ഥമാക്കി വെള്ളമുണ്ട. എട്ട് പഞ്ചായത്തുകളില്‍ നിന്നായി അന്‍പത് മത്സരങ്ങളില്‍ മാറ്റുരച്ചാണ് 164 പോയിന്റ് നേടി വെള്ളമുണ്ട സിഡിഎസ് ചാമ്പ്യന്മാരായത്. 105 പോയിന്റ് നേടിയ തൊണ്ടര്‍നാട് സിഡിഎസ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ 86 പോയിന്റ് നേടി പനമരം സിഡിഎസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുവാതിരയും നാടകവും സംഘനൃത്തവും ഒപ്പനയുമെല്ലാം വേദിയെ ധന്യമാക്കി വാശിയോടെയാണ് മത്സരങ്ങള്‍ നടന്നത്. 

പനമരം ജി എല്‍ പി സ്‌കൂളില്‍ വെച്ച് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറ കാലായില്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്‌മണ്യന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി എം സലീന എന്നിവര്‍ സംസാരിച്ചു. വൈത്തിരി താലൂക്ക് കലോത്സവം മെയ് 8, 9 തീയതികളില്‍ മേപ്പാടി സെന്റ് ജോസഫ് സ്‌കൂളില്‍ വെച്ചു നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113129/mananthavadi-taluk-kudumbashree-kalotsavam-vellamunda-won-the-art-crown)