---
title: "മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മൻസൂർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113167/koothuparamba"
published_at: "2023-05-07T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457679a081ed_Screenshot_20230507-142406_WhatsApp.jpg"
keywords: []
---

# മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മൻസൂർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:**  മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മൻസൂർ അനുസ്മരണം സംഘടിപ്പിച്ചു.കൂത്തുപറമ്പിൽ നടന്ന അനുസ്മരണ സമ്മേളനം മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ മുഹമ്മദ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനായ പാനൂരിലെ മൻസൂർ സി.പി.ഐ.എം പ്രവർത്തകരാൽ കൊല ചെയ്യപ്പെട്ടത്.

## Article Content

 മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മൻസൂർ അനുസ്മരണം സംഘടിപ്പിച്ചു.കൂത്തുപറമ്പിൽ നടന്ന അനുസ്മരണ സമ്മേളനം മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ മുഹമ്മദ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനായ പാനൂരിലെ മൻസൂർ സി.പി.ഐ.എം പ്രവർത്തകരാൽ കൊല ചെയ്യപ്പെട്ടത്.

മൻസൂറിന്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി കൂത്തുപറമ്പ് മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ പദയാത്ര നടത്തി. പാറാലിൽ നിന്നും ആരംഭിച്ച പദയാത്ര മുസലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പി.പി.എ. സലാം ജാഥ ക്യാപ്റ്റന് നൽകി ഫ്ലാഗ് ഓഫ് ചെയ്തു. നിരവധി പ്രവർത്തകർ അണിനിരന്ന പദയാത്ര കൂത്തുപറമ്പ് മാറോളി ഘട്ടിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ മുഹമ്മദ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി നൗഫൽ പനോൾ അധ്യക്ഷനായി. മുസ്ലീം യൂത്ത് ലീഗ് നാഷണൽ വൈസ് പ്രസിഡന്റ് ഷിബു മീരാൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. മുഹമ്മദലി,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.പി മുസ്തഫ, പാനൂർ നഗരസഭാ ചെയർമാൻ വി നാസർ മാസ്റ്റർ, യൂത്ത് കോൺഗ്രസ് നേതാവ് തേജസ് മുകുന്ദ് , പി.പി.എ സലാം, പി.കെ. ഷാഹുൽ ഹമീദ്, നൗഷാദ് അണിയാരം , സി.പി. ഒ മുഹമ്മദ് ഹാജി , യു.വി. മൂസ ഹാജി, മൊട്ടമ്മൽ അലി, എൻ.വി അസർ എന്നിവർ സംസാരിച്ചു. റാഫി കണ്ടോത്ത് സ്വാഗതവും സിദ്ധീഖ് പാറാൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113167/koothuparamba)