---
title: "സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം: നിയന്ത്രണങ്ങൾ അത്യാവശ്യമെന്ന് ധ്യാൻ ശ്രീനിവാസൻ"
english_title: "Drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113169/drugs"
published_at: "2023-05-07T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645769d10fd08_Screenshot_20230507-143427_Facebook.jpg"
keywords: []
---

# സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം: നിയന്ത്രണങ്ങൾ അത്യാവശ്യമെന്ന് ധ്യാൻ ശ്രീനിവാസൻ

> **Lead Summary:** **കൊച്ചി** : സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം വ്യാപക ചർച്ചയാകുമ്പോൾ പ്രതികരണങ്ങളുമായി യുവതാരങ്ങൾ. സെറ്റുകളിലെ ലഹരി ഉപയോഗത്തിന് നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് യുവ നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെറിയ ബജറ്റിൽ സിനിമകളൊരുങ്ങുന്ന മലയാളത്തിൽ ലൊക്കേഷനിലെ അച്ചടക്കമില്ലായ്മ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.

## Article Content

**കൊച്ചി** : സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം വ്യാപക ചർച്ചയാകുമ്പോൾ പ്രതികരണങ്ങളുമായി യുവതാരങ്ങൾ. സെറ്റുകളിലെ ലഹരി ഉപയോഗത്തിന് നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് യുവ നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെറിയ ബജറ്റിൽ സിനിമകളൊരുങ്ങുന്ന മലയാളത്തിൽ ലൊക്കേഷനിലെ അച്ചടക്കമില്ലായ്മ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.

മറ്റ് മാർഗമില്ലാതാകുമ്പോഴാണ് നിർമ്മാതാക്കൾ പരാതിയുമായി എത്തുന്നത്. ശ്രീനാഥ് ഭാസിയും ഷെയ്നും അതുൾക്കൊണ്ട് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും ധ്യാൻ കൂട്ടിച്ചേർത്തു. അതേസമയം ജോലി വിലക്കിയുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നാണ് യുവതാരം ലുക്മാന്റെ പ്രതികരണം. ഒരുമിച്ച് പല സെറ്റുകളിലും ജോലി ചെയ്തിട്ടുള്ള ശ്രീനാഥ് ഭാസിയിൽ നിന്നും ആരോപിക്കപ്പെടുന്ന രീതിയിലുള്ള പെരുമാറ്റം താൻ കണ്ടിട്ടില്ല. എന്ത് കാരണം പറഞ്ഞാലും തൊഴിലിൽ നിന്നും വിലക്കുകയെന്നത് അംഗീകരിക്കാനാകില്ലെന്നും ലുക്മാൻ വിശദീകരിച്ചു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഒരു മേഖലയെ മുഴുവനായി അധിക്ഷേപിക്കരുതെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113169/drugs)