---
title: "ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം"
english_title: "Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113206/idukki"
published_at: "2023-05-07T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64579af484c4f_images_-_2023-05-07T180431.104.jpeg"
keywords: []
---

# ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

> **Lead Summary:** ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടം സ്വദേശി അന്തോണിയുടെ ഷെഡ് ആന തകർത്തു. ഏത് ആനയാണ് ആക്രമിച്ചത് എന്ന് വ്യക്തമായിട്ടില്ല. ചിന്നക്കനാലിൽ ഇന്ന് പുലർച്ചയായിരുന്നു സംഭവം. അക്രമം അഴിച്ചു വിട്ട ആന അന്തോണിയുടെ ഷെഡ് തകർത്തു.

## Article Content

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടം സ്വദേശി അന്തോണിയുടെ ഷെഡ് ആന തകർത്തു. ഏത് ആനയാണ് ആക്രമിച്ചത് എന്ന് വ്യക്തമായിട്ടില്ല. ചിന്നക്കനാലിൽ ഇന്ന് പുലർച്ചയായിരുന്നു സംഭവം. അക്രമം അഴിച്ചു വിട്ട ആന അന്തോണിയുടെ ഷെഡ് തകർത്തു.

ആൾതാമസം ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ചക്കക്കൊമ്പൻ ശങ്കര പാണ്ഡ്യ മേട്ടിൽ ആയിരുന്നതിനാൽ മറ്റേതെങ്കിലും കാട്ടാന ആവാനാണ് സാധ്യത എന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113206/idukki)