---
title: "സ്വയം തൊഴില്‍ വായ്പ"
english_title: "Employment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113285/employment"
published_at: "2023-05-08T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645871b236474_images_-_2023-04-11T095226.235.jpeg"
keywords: []
---

# സ്വയം തൊഴില്‍ വായ്പ

> **Lead Summary:** സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ പരമാവധി വായ്പ അനുവദിക്കും.

## Article Content

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ പരമാവധി വായ്പ അനുവദിക്കും.

അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ കവിയരുത്. നാല് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ തുക 36 മാസം മുതല്‍ 60 മാസം വരെ തുല്യഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497-2705036, 9400068513. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113285/employment)