---
title: "അനധികൃത പാർക്കിങ്ങിനെതിരെ നഗരസഭ ബോധവൽക്കരണം ആരംഭിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113306/iritty"
published_at: "2023-05-08T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645885a22ae0b_IMG-20230508-WA0010.jpg"
keywords: []
---

# അനധികൃത പാർക്കിങ്ങിനെതിരെ നഗരസഭ ബോധവൽക്കരണം ആരംഭിച്ചു

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി നഗരത്തിലെ ആനധികൃത പാർക്കിങ്ങിനും ഫുട്പാത്ത് കച്ചവടത്തിനെതിരെ ബോധവൽക്കരണവുമായിനഗരസഭയും പോലീസും. അനധികൃത പാർക്കിംങ്ങും ട്രാഫിക് ബ്ലോക്ക് മൂലം വലയുന്ന ഇരിട്ടിയിൽ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാനായി നഗരസഭ മെയ്‌ 1 മുതൽ പാർക്കിൽ നിയമങ്ങൾ കർശനമാക്കിയിരുന്നു.

## Article Content

**ഇരിട്ടി:** ഇരിട്ടി നഗരത്തിലെ ആനധികൃത പാർക്കിങ്ങിനും ഫുട്പാത്ത് കച്ചവടത്തിനെതിരെ ബോധവൽക്കരണവുമായിനഗരസഭയും പോലീസും. അനധികൃത പാർക്കിംങ്ങും ട്രാഫിക് ബ്ലോക്ക് മൂലം വലയുന്ന ഇരിട്ടിയിൽ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാനായി നഗരസഭ മെയ്‌ 1 മുതൽ പാർക്കിൽ നിയമങ്ങൾ കർശനമാക്കിയിരുന്നു.

അതോടൊപ്പം കൂടുതൽ പേപാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയെങ്കിലും ജനങ്ങൾ പൂർണ്ണമായും സഹകരിക്കാത്തതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുന്നോടിയായി വാഹന ഉടമകളെയും വ്യാപാരികളെയും ബോധവൽക്കരിച്ചു. ബോധവൽക്കരണ പരിപാടിയിൽ നഗരസഭ ഉപാധ്യക്ഷൻ പി.പി. ഉസ്മാൻ, ക്ലീൻ സിറ്റി മാനേജർ പി. മോഹനൻ, ജിൽസ്, ദിവ്യ,ഇരിട്ടി എസ്ഐ റെജി സ്കറിയും കൗൺസിലർമാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113306/iritty)