---
title: "താനൂരിലെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി"
english_title: "The post-mortem of those who died in the boat accident in Tanur has been completed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113309/the-post-mortem-of-those-who-died-in-the-boat-accident-in-tanur-has-been-completed"
published_at: "2023-05-08T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64588929b608d_Screenshot_2023-05-08-11-00-50-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# താനൂരിലെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

> **Lead Summary:** **മലപ്പുറം**: താനൂരിലെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഇന്നലെ രാത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാവിലെ 10 മണിക്കുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

## Article Content

**മലപ്പുറം**: താനൂരിലെ ബോട്ട് അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഇന്നലെ രാത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. രാവിലെ 10 മണിക്കുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

തുടര്‍ന്ന് 9:30 യോടെ എല്ലാ ആശുപത്രികളിലെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. നടപടികള്‍ വേഗത്തിലാക്കുന്നതിന് തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശന ദുരന്ത സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്ന് റവന്യു മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന്, വളരെ ഗൗരവത്തോട് ഈ വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പ്രദേശവാസികള്‍ക്ക് മന്ത്രി നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113309/the-post-mortem-of-those-who-died-in-the-boat-accident-in-tanur-has-been-completed)