---
title: "നാട്ടുനന്മകൾ വിളിച്ചോതി ആലിൻ കീഴിലെ ഭാവുകം അനുമോദന സദസ്സ്"
english_title: "Bhavakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113366/bhavakam"
published_at: "2023-05-08T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6458b7efc3eff_Screenshot_2023-05-08-13-51-35-61_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# നാട്ടുനന്മകൾ വിളിച്ചോതി ആലിൻ കീഴിലെ ഭാവുകം അനുമോദന സദസ്സ്

> **Lead Summary:**  സംസ്ഥാനതലത്തിൽ അംഗീകാരം ലഭിച്ച അക്കാദമിക പ്രവർത്തനങ്ങളിൽ പങ്കാളികളായ ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രതിഭകൾക്കുള്ള അനുമോദനം ഭാവുകം എന്ന പേരിൽ കല്യാട് ആലിൻകീഴിൽ സംഘടിപ്പിച്ചു.എസ്.സി.ഇ.ആർ ടി യുടെ സഹായത്തോടെ നടത്തിയ തേനറ- സാമൂഹ്യ വൽകൃത വായന പദ്ധതി, എസ്.സി ഇ ആർ ടി അക്കാദമിക പുരസ്കാരം നേടിയ വാർത്താ സംവേദകരെ വാർത്തെടുക്കുന്ന പറയാനുണ്ട് - സർഗവേദി എന്നിവയിവയിലെ അംഗങ്ങളായ കുട്ടികൾക്കായുള്ള അനുമോദന സദസ്സ് നാട്ടു നന്മകൾ വിളിച്ചോതി.

## Article Content

 സംസ്ഥാനതലത്തിൽ അംഗീകാരം ലഭിച്ച അക്കാദമിക പ്രവർത്തനങ്ങളിൽ പങ്കാളികളായ ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രതിഭകൾക്കുള്ള അനുമോദനം ഭാവുകം എന്ന പേരിൽ കല്യാട് ആലിൻകീഴിൽ സംഘടിപ്പിച്ചു.എസ്.സി.ഇ.ആർ ടി യുടെ സഹായത്തോടെ നടത്തിയ തേനറ- സാമൂഹ്യ വൽകൃത വായന പദ്ധതി, എസ്.സി ഇ ആർ ടി അക്കാദമിക പുരസ്കാരം നേടിയ വാർത്താ സംവേദകരെ വാർത്തെടുക്കുന്ന പറയാനുണ്ട് - സർഗവേദി എന്നിവയിവയിലെ അംഗങ്ങളായ കുട്ടികൾക്കായുള്ള അനുമോദന സദസ്സ് നാട്ടു നന്മകൾ വിളിച്ചോതി.

ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.കെ അബ്ദുള്ളഹാജി അധ്യക്ഷത വഹിച്ചു. വേനലവധിക്ക് വേറിട്ട ഗൃഹപാഠം നൽകി ശ്രദ്ധേയനായ പി.കെ സഹദേവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി സർഗ്ഗ സംവാദം നടത്തി. സ്കൂൾ പ്രധാനധ്യാപിക വി.സി. ശൈലജ . കെ പി .സുനിൽകുമാർ, വി.വി.സുനേഷ് ,ടി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന മികവുകളുടെ വീഡിയോ പ്രദർശനം, നവാഗതകർക്കുള്ള ചോയ്സ് ക്വിസ് മത്സരം എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113366/bhavakam)