---
title: "ചെക്ക് പോസ്റ്റുകളില്‍  കര്‍ണ്ണാടക പ്രവേശന ഫീസ് ചുമത്തുന്ന നടപടി  പിന്‍വലിക്കണം: കളക്ടര്‍ക്ക് കത്ത് നല്‍കി."
english_title: "Karnataka to withdraw levy of entry fee at check posts: Letter to Collector "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113429/karnataka-to-withdraw-levy-of-entry-fee-at-check-posts-letter-to-collector"
published_at: "2023-05-08T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645908c3d280a_cvbnm.jpg"
keywords: []
---

# ചെക്ക് പോസ്റ്റുകളില്‍  കര്‍ണ്ണാടക പ്രവേശന ഫീസ് ചുമത്തുന്ന നടപടി  പിന്‍വലിക്കണം: കളക്ടര്‍ക്ക് കത്ത് നല്‍കി.

> **Lead Summary:** **കല്‍പ്പറ്റ: **ബന്ദിപ്പൂര്‍ വനമേഖലയില്‍ മൂലഹള്ളാ കക്കല്‍തൊണ്ടി ചെക്ക് പോസ്റ്റുകളില്‍ കര്‍ണ്ണാടക പ്രവേശന ഫീസ് ചുമത്തുന്ന നടപടി പിന്‍വലിക്കാന്‍ ജില്ലാ ഭരണ കൂടം ഇടപെടണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ വയനാട് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. കേരളത്തില്‍ നിന്നും പ്രവേശിക്കുന്ന കര്‍ണാടകയുടെതല്ലാത്ത വാഹനങ്ങള്‍ക്കും തിരിച്ച് കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കുമാണ് കര്‍ണാടക ചെക്ക് പോസ്റ്റുകളില്‍ ഫീസ് ചുമത്തുന്നത്.വ്യാപാര പഠന ആവശ്യാര്‍ത്ഥം നിരവധിപേര്‍ ദിവസവും യാത്ര ചെയ്യുന്ന പാതയില്‍ നടപടി സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.ഗതാഗത കുരുക്ക് സൃഷ്ടിച്ചാണ് പണം പിരിക്കുന്നത്.പ്രവേശന ഫീസ് ചുമത്തിയതിന്റെ നിയമ സാധുതയുള്‍പ്പെടെ പരിശോധിക്കണമെന്ന് കത്തില്‍ പറയുന്നു.

## Article Content

**കല്‍പ്പറ്റ: **ബന്ദിപ്പൂര്‍ വനമേഖലയില്‍ മൂലഹള്ളാ കക്കല്‍തൊണ്ടി ചെക്ക് പോസ്റ്റുകളില്‍ കര്‍ണ്ണാടക പ്രവേശന ഫീസ് ചുമത്തുന്ന നടപടി പിന്‍വലിക്കാന്‍ ജില്ലാ ഭരണ കൂടം ഇടപെടണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ വയനാട് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. കേരളത്തില്‍ നിന്നും പ്രവേശിക്കുന്ന കര്‍ണാടകയുടെതല്ലാത്ത വാഹനങ്ങള്‍ക്കും തിരിച്ച് കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കുമാണ് കര്‍ണാടക ചെക്ക് പോസ്റ്റുകളില്‍ ഫീസ് ചുമത്തുന്നത്.വ്യാപാര പഠന ആവശ്യാര്‍ത്ഥം നിരവധിപേര്‍ ദിവസവും യാത്ര ചെയ്യുന്ന പാതയില്‍ നടപടി സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.ഗതാഗത കുരുക്ക് സൃഷ്ടിച്ചാണ് പണം പിരിക്കുന്നത്.പ്രവേശന ഫീസ് ചുമത്തിയതിന്റെ നിയമ സാധുതയുള്‍പ്പെടെ പരിശോധിക്കണമെന്ന് കത്തില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113429/karnataka-to-withdraw-levy-of-entry-fee-at-check-posts-letter-to-collector)