---
title: " കാംകോയുടെ വലിയ വെളിച്ചം വ്യവസായ വളർച്ച കേന്ദ്രത്തിലെ യൂണിറ്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ."
english_title: "Camco's big light on industrial growth center unit closure threat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113436/camcos-big-light-on-industrial-growth-center-unit-closure-threat"
published_at: "2023-05-08T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64590f100378f_hvnmbkjnm.jpg"
keywords: []
---

#  കാംകോയുടെ വലിയ വെളിച്ചം വ്യവസായ വളർച്ച കേന്ദ്രത്തിലെ യൂണിറ്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ.

> **Lead Summary:** **കൂത്തുപറമ്പ് : **കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ വലിയ വെളിച്ചം വ്യവസായ വളർച്ച കേന്ദ്രത്തിലെ യൂണിറ്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ. 5 മാസത്തോളമായി വലിയവെളിച്ചം യൂണിറ്റിലെ ഉൽപാദനം പൂർണമായും നിർത്തി. പ്രൊഡക്‌ഷൻ പ്ലാന്റ് അടച്ചുപൂട്ടി. ജീവനക്കാരെ സ്ഥലംമാറ്റി. 5 ജീവനക്കാരുള്ളതിൽ ഒരാൾ ഈ മാസം വിരമിക്കും. 2016 ജനുവരിയിൽ 15 കോടിയോളം രൂപ നബാർഡ് ഗ്രാന്റോടെയാണ് ന്യൂജനറേഷൻ പവർ ടില്ലർ നിർമാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സംരംഭമായ കാംകോയുടെ നാലാമത്തെ യൂണിറ്റായിരുന്നു.

## Article Content

**കൂത്തുപറമ്പ് : **കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കാംകോയുടെ വലിയ വെളിച്ചം വ്യവസായ വളർച്ച കേന്ദ്രത്തിലെ യൂണിറ്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ. 5 മാസത്തോളമായി വലിയവെളിച്ചം യൂണിറ്റിലെ ഉൽപാദനം പൂർണമായും നിർത്തി. പ്രൊഡക്‌ഷൻ പ്ലാന്റ് അടച്ചുപൂട്ടി. ജീവനക്കാരെ സ്ഥലംമാറ്റി. 5 ജീവനക്കാരുള്ളതിൽ ഒരാൾ ഈ മാസം വിരമിക്കും. 2016 ജനുവരിയിൽ 15 കോടിയോളം രൂപ നബാർഡ് ഗ്രാന്റോടെയാണ് ന്യൂജനറേഷൻ പവർ ടില്ലർ നിർമാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സംരംഭമായ കാംകോയുടെ നാലാമത്തെ യൂണിറ്റായിരുന്നു.

എന്നാൽ, പ്രാരംഭ ദശയിൽ തന്നെ ഇതിനെ ഇല്ലാതാക്കാൻ കാംകോയിലെ വടക്കൻ വിരുദ്ധരായ ചില ഉന്നത ഉദ്യോഗസ്ഥരും ചില ട്രേഡ് യൂണിയൻ നേതാക്കളും ശ്രമം നടത്തിയെന്നാണ് ആരോപണം. ഇതോടെയാണു ഫാക്ടറി അടച്ച് പൂട്ടലിന്റെ വക്കിലെത്തി. കെ.പി.മോഹനൻ കൃഷി മന്ത്രിയായിരുന്ന സന്ദർഭത്തിലാണ് യൂണിറ്റിന്റെ തുടക്കം. തുടക്കത്തിൽ ഗാർഡൻ ടില്ലർ, ബ്രഷ് കട്ടർ എന്നിവയാണ് ഉൽപാദിപ്പിച്ചിരുന്നത്.

കാംകോ ഡയറക്ടർ ബോർഡ് അംഗമായ കെ.ടി.ജോസിന്റെ ശ്രമഫലമായി 2018ൽ ലോ ഹൈറ്റ് റീപ്പർ എന്ന പുതിയ തരം കൊയ്ത്ത് യന്ത്രത്തിന്റെ ഉൽപാദനം കൂടി യൂണിറ്റിൽ ആരംഭിച്ചു. വലിയ വെളിച്ചത്ത് ഇത് ഉൽപാദിപ്പിക്കുന്നതിന് കാംകോയിലെ മറ്റു യൂണിറ്റുകളിലെ ട്രേഡ് യൂണിയനുകൾ എതിരായിരുന്നു. എങ്കിലും ആയിരത്തോളം ബ്രഷ് കട്ടർ, രണ്ടായിരത്തോളം ലോ ഹൈറ്റ് റീപ്പർ, പമ്പ് സെറ്റുകൾ എന്നിവ വിറ്റഴിക്കാൻ യൂണിറ്റിന് കഴിഞ്ഞു. കെ.പി.സുരേഷ് രാജ് പുതിയ ചെയർമാനായി വന്നതിന് ശേഷം ചില ഉന്നത ഉദ്യോഗസ്ഥരുടെയും ട്രേഡ് യൂണിയൻ നേതാക്കളുടെയും സഹായത്തോടെ 2021 ഡിസംബറിൽ ലോ ഹൈറ്റ് റീപ്പർ ഉൽപാദനം പൂർണമായും നിർത്തി വയ്ക്കുകയും മാള യൂണിറ്റിലേക്ക് മാറ്റുകയും ചെയ്തു.

വലിയവെളിച്ചം യൂണിറ്റിൽ ജോലി ചെയ്തിരുന്ന കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താമസിക്കുന്ന തൊഴിലാളികളിൽ ഭൂരിഭാഗം പേരെയും കാംകോയുടെ വിവിധ യൂണിറ്റു കളിലേക്ക് മാറ്റുകയാണ്. ഒരു അസി. എൻജിനീയർ, സെക്യൂരിറ്റി അസിസ്റ്റന്റ്, വർക് അസിസ്റ്റന്റ്, 2 സ്വീപ്പർ എന്നിങ്ങനെ 5 പേർ മാത്രമേ ഇപ്പോൾ വലിയ വെളിച്ചത്ത് അവശേഷിക്കുന്നുള്ളൂ. ഇവരെ കൂടി മറ്റ് യൂണിറ്റുകളിലേക്ക് മാറ്റിയും വലിയവെളിച്ചം യൂണിറ്റിന് അനുവദിച്ച പെയിന്റിങ് ബൂത്തും കംപ്യൂട്ടർ ഉൾപ്പെടെയുള്ള മറ്റ് ഫർണിച്ചറുകളും കാംകോയുടെ മറ്റ് യൂണിറ്റുകളിലേക്ക് മാറ്റിയും വലിയവെളിച്ചം യൂണിറ്റിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വടക്ക് വിരുദ്ധ മനോഭാവവും കണ്ണൂർ യൂണിറ്റിലേക്ക് പ്രമോഷൻ വഴിയോ അല്ലാതെയോ സ്ഥലം മാറ്റപ്പെടും എന്ന ഭയവും ചില ഉന്നത ഉദ്യോഗസ്ഥർ ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെ വന്നതിനാലും കണ്ണൂർ യൂണിറ്റിനെ തകർക്കാനുള്ള നീക്കമാണു നടത്തുന്നതെന്നു തൊഴിലാളികൾ ആരോപിച്ചു.

ഇക്കോ ലപ്പാർഡ് ടില്ലർ വലിയ വെളിച്ചത്ത് നിർമിക്കാൻ 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെയും മാർക്കറ്റ് സർവേ നടത്തുകയോ വികസിപ്പിക്കുകയോ ചെയ്തിട്ടില്ല. യൂണിറ്റിന്റെ ലക്ഷ്യമായ പ്രോഡക്ട് ഡവലപ്മെന്റും ഇവിടെ നടക്കുന്നില്ല. വലിയവെളിച്ചം യൂണിറ്റ് അടച്ചു പൂട്ടലിന്റെ വക്കിലെന്ന് മാധ്യമ വാർത്തകൾ വന്നപ്പോൾ അന്നത്തെ ചെയർമാൻ ശിവരാമകൃഷ്ണൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ 3 മാസത്തിനകം അസംബ്ലിങ് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അടുത്ത ദിവസം നടന്ന ബോർഡ് യോഗം ഇതേ സ്ഥിതി തുടരാമെന്ന തീരുമാനത്തിലുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113436/camcos-big-light-on-industrial-growth-center-unit-closure-threat)