---
title: "താനൂർ ബോട്ട് അപകടം: ദുരന്തത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ "
english_title: "Goerner"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113481/goerner"
published_at: "2023-05-09T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64599e68b2e96_Screenshot_20230509-064255_Facebook.jpg"
keywords: []
---

# താനൂർ ബോട്ട് അപകടം: ദുരന്തത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ 

> **Lead Summary:** **മലപ്പുറം**: താനൂർ ബോട്ട് ദുരന്തത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ഥലത്തെത്തിയ ​ഗവർണർ ബന്ധുക്കളെ ആശ്വസിപ്പിച്ചു. 22 പേർക്കാണ് ഇന്നലെയുണ്ടായ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്ന് അപകട സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു. ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

## Article Content

**മലപ്പുറം**: താനൂർ ബോട്ട് ദുരന്തത്തിനിരയായവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ഥലത്തെത്തിയ ​ഗവർണർ ബന്ധുക്കളെ ആശ്വസിപ്പിച്ചു. 22 പേർക്കാണ് ഇന്നലെയുണ്ടായ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇന്ന് അപകട സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു. ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113481/goerner)