---
title: "സ്വയം തൊഴില്‍ വായ്പ"
english_title: "Employment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113505/employment"
published_at: "2023-05-09T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459c99d0610c_images_-_2023-04-11T095226.235.jpeg"
keywords: []
---

# സ്വയം തൊഴില്‍ വായ്പ

> **Lead Summary:**  എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് /ജോബ് ക്ലബ്, കെസ്റു എന്നീ സബ്സിഡി സഹിതമുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് /ജോബ് ക്ലബ് എന്നിവയ്ക്ക് 10 ലക്ഷം രൂപ പരമാവധി വായ്പയും, പദ്ധതി ചെലവിന്റെ 25% സബ്സിഡിയും ലഭിക്കും.

## Article Content

 എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് /ജോബ് ക്ലബ്, കെസ്റു എന്നീ സബ്സിഡി സഹിതമുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് /ജോബ് ക്ലബ് എന്നിവയ്ക്ക് 10 ലക്ഷം രൂപ പരമാവധി വായ്പയും, പദ്ധതി ചെലവിന്റെ 25% സബ്സിഡിയും ലഭിക്കും.

പ്രായം 21നും 45നും ഇടയിലായിരിക്കണം. പിന്നോക്ക സമുദായക്കാര്‍ക്ക് 3 വര്‍ഷവും, പട്ടികജാതി/പട്ടികവര്‍ഗ/ഭിന്ന ശേഷിക്കാരായവര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കെസ്റുവിന് പരമാവധി 1 ലക്ഷം രൂപ വായ്പയും പദ്ധതി ചെലവിന്റെ 20% സബ്സിഡിയും ലഭിക്കും. പ്രായം 21നും 50 നും ഇടയിലായിരിക്കണം. വാര്‍ഷികവരുമാനം 1 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷ ഫോം കണ്ണൂര്‍, തലശ്ശേരി, മട്ടന്നൂര്‍, തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിലും, www.employment.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ : 0471-2700831, 9847136010.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113505/employment)