---
title: "അധ്യാപികയുടെ ആത്മഹത്യ: ഭർത്താവ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകി"
english_title: "Uliyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113536/uliyil"
published_at: "2023-05-09T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459e49b391dc_Picsart_23-05-09_11-42-58-013.jpg"
keywords: []
---

# അധ്യാപികയുടെ ആത്മഹത്യ: ഭർത്താവ് ജില്ലാ പോലിസ് മേധാവിക്ക് പരാതി നൽകി

> **Lead Summary:** **ഉളിയിൽ : **അധ്യാപികയായ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുള്ളതായി ചൂണ്ടികാട്ടി പരാതിയുമായിഭർത്താവ്. പടിക്കച്ചാൽ ഗവ: എൽ.പി.സ്കൂൾ പ്രി- പ്രൈമറി അധ്യാപിക കെ. ഡി. ബിനിത മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവായ പടിക്കച്ചാൽ തവറോത്ത് ഹൗസിൽ പി.കെ.പ്രസാദ് ജില്ലാ റൂറൽ പോലിസ് മേധാവി ഹേമലതക്കും കെ.കെ.ഷൈലജ എം.എൽ.എ.ക്കും പരാതി നൽകിയത്.

## Article Content

**ഉളിയിൽ : **അധ്യാപികയായ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുള്ളതായി ചൂണ്ടികാട്ടി പരാതിയുമായിഭർത്താവ്. പടിക്കച്ചാൽ ഗവ: എൽ.പി.സ്കൂൾ പ്രി- പ്രൈമറി അധ്യാപിക കെ. ഡി. ബിനിത മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവായ പടിക്കച്ചാൽ തവറോത്ത് ഹൗസിൽ പി.കെ.പ്രസാദ് ജില്ലാ റൂറൽ പോലിസ് മേധാവി ഹേമലതക്കും കെ.കെ.ഷൈലജ എം.എൽ.എ.ക്കും പരാതി നൽകിയത്.

കഴിഞ്ഞ മാസം 8 ന് അർദ്ധരാത്രിയാണ് അധ്യാപിക തീകൊളുത്തി ആത്മഹത്യ ചെയ്തത്.സംഭവ ശേഷം ഭാര്യ ഉപയോഗിച്ച സിം കാർഡുകൾ പോലിസ് കൊണ്ടുപോയെങ്കിലും മറ്റു വിവരങ്ങളൊന്നും പറയാൻ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113536/uliyil)