---
title: "കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ പുത്തൻപുരക്കൽ ദേവസ്യയുടെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു"
english_title: "P prasad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113553/p-prasad"
published_at: "2023-05-09T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6459f3e374859_IMG-20230509-WA0015.jpg"
keywords: []
---

# കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ പുത്തൻപുരക്കൽ ദേവസ്യയുടെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു

> **Lead Summary:** കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ ചെന്നലോട് പുത്തൻപുരക്കൽ ഷൈജൻ എന്ന ദേവസ്യയുടെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വിവിധ പരിപാടികൾക്കായി വയനാട്ടിലെത്തിയ മന്ത്രി ആദ്യം എത്തിയത് ചെന്ന ലോട് ദേവസ്യയുടെ വീട്ടിലാണ്.

## Article Content

കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ ചെന്നലോട് പുത്തൻപുരക്കൽ ഷൈജൻ എന്ന ദേവസ്യയുടെ വീട് കൃഷി മന്ത്രി പി.പ്രസാദ് സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വിവിധ പരിപാടികൾക്കായി വയനാട്ടിലെത്തിയ മന്ത്രി ആദ്യം എത്തിയത് ചെന്ന ലോട് ദേവസ്യയുടെ വീട്ടിലാണ്.

സി.പി.ഐ. പ്രവർത്തകൻ കൂടിയായിരുന്നു ഷൈജൻ: 18 ലക്ഷത്തോളം രൂപയുടെ കടബാധ്യതയെ തുടർന്നാണ് ഷൈജൻ ആത്മഹത്യ ചെയ്തത്. വേനൽ മഴയിലും കാറ്റിലും 600 ഓളം നേന്ത്രവാഴകൾ നശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113553/p-prasad)