---
title: "സെക്രട്ടേറിയറ്റ് തീപിടിത്തം: ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല, അ്‌ന്വേഷണം നടത്തുമെന്ന് മന്ത്രി പി രാജീവ്"
english_title: "P rajeev"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113583/p-rajeev"
published_at: "2023-05-09T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a05d95bd7a_Screenshot_2023-05-09-14-03-10-31_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സെക്രട്ടേറിയറ്റ് തീപിടിത്തം: ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല, അ്‌ന്വേഷണം നടത്തുമെന്ന് മന്ത്രി പി രാജീവ്

> **Lead Summary:** സെക്രട്ടേറിയറ്റിൽ നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഓഫീസിലുള്ളത് ഇ ഫയലുകളാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

സെക്രട്ടേറിയറ്റിൽ നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ഓഫീസിലുള്ളത് ഇ ഫയലുകളാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാവിലെയായിരുന്നു സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായത്. നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിൽ മൂന്നാം നിലയിലുള്ള വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപത്താണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113583/p-rajeev)