---
title: "നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധന പിൻവലിക്കണം: എ.ഐവൈഎഫ്"
english_title: "A I Y F"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113588/a-i-y-f"
published_at: "2023-05-09T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a08caaca8b_stone-crushers-on-hire-3-stone-crushers-on-hire-3-nlyuk-250.jpg"
keywords: []
---

# നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധന പിൻവലിക്കണം: എ.ഐവൈഎഫ്

> **Lead Summary:** **മാനന്തവാടി**: വയനാട് ജില്ലയിൽ തോന്നിയ രീതിയിൽ ക്രഷർ ഉടമകളും യാർഡുകാരും ബിനാമികളും ചേർന്ന് വർദ്ധിപ്പിച്ച മെറ്റൽ മണൽ തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ വില അടിയന്തിരമായി കുറക്കണമെന്ന് എഐവൈഎഫ് മാനന്തവാടി മൺഡലം കമ്മറ്റി ആവശ്യപ്പെട്ടു. ലൈഫ് ഭവന നിർമ്മാണ പദ്ധതികൾ ഉൾപ്പെടെ പ്രതിസന്ധിയിലാണ്.

## Article Content

**മാനന്തവാടി**: വയനാട് ജില്ലയിൽ തോന്നിയ രീതിയിൽ ക്രഷർ ഉടമകളും യാർഡുകാരും ബിനാമികളും ചേർന്ന് വർദ്ധിപ്പിച്ച മെറ്റൽ മണൽ തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ വില അടിയന്തിരമായി കുറക്കണമെന്ന് എഐവൈഎഫ് മാനന്തവാടി മൺഡലം കമ്മറ്റി ആവശ്യപ്പെട്ടു. ലൈഫ് ഭവന നിർമ്മാണ പദ്ധതികൾ ഉൾപ്പെടെ പ്രതിസന്ധിയിലാണ്.

ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം നീക്കങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങും. സർക്കാർ അടിയന്തിരമായി ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടുനിർമ്മാണ സാമഗ്രികളുടെ വിലവർദ്ധന പിൻവലിക്കണം എ.ഐവൈഎഫ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113588/a-i-y-f)