---
title: "മുസ്ലിം സംവരണം റദ്ദാക്കല്‍: അമിത് ഷായുടെ പരാമർശത്തില്‍ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി"
english_title: "Suprem court against amithsha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113593/suprem-court-against-amithsha"
published_at: "2023-05-09T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a10a07d24a_SupremeCoaurt_PTI.jpg"
keywords: []
---

# മുസ്ലിം സംവരണം റദ്ദാക്കല്‍: അമിത് ഷായുടെ പരാമർശത്തില്‍ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

> **Lead Summary:** ദില്ലി: കർണാടകയിലെ മുസ്‌ലിംകൾക്കുള്ള നാല് ശതമാനം സംവരണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിൽ രാഷ്ട്രീയ പ്രസ്താവനകൾക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കോടതി ഉത്തരവ് ഉണ്ടാകുമ്പോൾ കൂടുതൽ പവിത്രത നിലനിർത്തേണ്ടതുണ്ടെന്നും സംസ്ഥാനത്തെ മുസ്ലീങ്ങൾക്ക് ഒബിസി വിഭാഗത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള നാല് ശതമാനം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജികൾ ജൂലൈയിലേക്ക് മാറ്റിവെച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

## Article Content

ദില്ലി: കർണാടകയിലെ മുസ്‌ലിംകൾക്കുള്ള നാല് ശതമാനം സംവരണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിൽ രാഷ്ട്രീയ പ്രസ്താവനകൾക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. കോടതി ഉത്തരവ് ഉണ്ടാകുമ്പോൾ കൂടുതൽ പവിത്രത നിലനിർത്തേണ്ടതുണ്ടെന്നും സംസ്ഥാനത്തെ മുസ്ലീങ്ങൾക്ക് ഒബിസി വിഭാഗത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള നാല് ശതമാനം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹർജികൾ ജൂലൈയിലേക്ക് മാറ്റിവെച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ പരസ്യ പ്രസ്താവനകൾ പാടില്ല. രാഷ്ട്രീയവുമായി അവർക്ക് യാതൊരു ബന്ധവുമില്ലെന്നും കോടതി പറഞ്ഞു. മെയ് 10 ന് നടക്കുന്ന കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷാ ഈ വിഷയത്തിൽ അടുത്തിടെ നടത്തിയ പ്രസ്താവന ഹർജിക്കാർ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ പാർട്ടി മുസ്ലീങ്ങൾക്കുള്ള ക്വാട്ട പിൻവലിച്ചതായി ഷാ അഭിമാനത്തോടെ പറയുകയാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113593/suprem-court-against-amithsha)