---
title: "ബസ്സിൽ യാത്ര ചെയ്ത് രാഹുൽ ​ഗാന്ധി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ"
english_title: "Rahul gandhi in bengaluru"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113598/rahul-gandhi-in-bengaluru"
published_at: "2023-05-09T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a1241641a7_rahulvirl311-1683560035.jpg"
keywords: []
---

# ബസ്സിൽ യാത്ര ചെയ്ത് രാഹുൽ ​ഗാന്ധി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

> **Lead Summary:** > കോൺഗ്രസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. രാഹുൽ ഗാന്ധി കോളേജ് വിദ്യാർത്ഥികളുമായും ജോലി ചെയ്യുന്ന സ്ത്രീകളുമായും സംവദിക്കുന്നതാണ് ആ വീഡിയോയിൽ ഉള്ളത്. ബംഗളൂരു കണ്ണിംഗ്‌ഹാം റോഡിലുള്ള ഒരു "കഫേ കോഫി ഡേ" ഔട്ട്‌ലെറ്റിൽ ഒരു കാപ്പി കുടിക്കാനായാണ് അദ്ദേഹം ഇറങ്ങിയത് . അതിനുശേഷം, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസ് സ്റ്റോപ്പിൽ നിന്ന് ഒരു കൂട്ടം വിദ്യാർത്ഥികളുമായും ജോലിക്ക് പോകുന്ന സ്ത്രീകളുമായും സംസാരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

## Article Content

> കോൺഗ്രസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. രാഹുൽ ഗാന്ധി കോളേജ് വിദ്യാർത്ഥികളുമായും ജോലി ചെയ്യുന്ന സ്ത്രീകളുമായും സംവദിക്കുന്നതാണ് ആ വീഡിയോയിൽ ഉള്ളത്. ബംഗളൂരു കണ്ണിംഗ്‌ഹാം റോഡിലുള്ള ഒരു "കഫേ കോഫി ഡേ" ഔട്ട്‌ലെറ്റിൽ ഒരു കാപ്പി കുടിക്കാനായാണ് അദ്ദേഹം ഇറങ്ങിയത് . അതിനുശേഷം, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസ് സ്റ്റോപ്പിൽ നിന്ന് ഒരു കൂട്ടം വിദ്യാർത്ഥികളുമായും ജോലിക്ക് പോകുന്ന സ്ത്രീകളുമായും സംസാരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

> അതിന് ശേഷം അദ്ദേഹം ബസ്സിലും കയറുന്നുണ്ട്. "നിങ്ങളെല്ലാവരും എങ്ങോട്ടാണ് പോകുന്നത്," എന്ന് അദ്ദേഹം ചോദിക്കുന്നത് കേട്ടു. "നമസ്‌തേ" ഉപയോഗിച്ച് അവരെ അഭിവാദ്യം ചെയ്‌ത രാഹുൽ ഗാന്ധി അവരുടെ അടുത്തുള്ളവരുടെയും പ്രിയപ്പെട്ടവരുടെയും ക്ഷേമവും ചോദിക്കുന്നു. എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113598/rahul-gandhi-in-bengaluru)