---
title: "പ്രവേശനകവാടം നിർമിച്ചത് പാഴ്‌വസ്തുക്കളിൽനിന്ന്"
english_title: "The entrance was made from waste materials"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113605/the-entrance-was-made-from-waste-materials"
published_at: "2023-05-09T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a172991631_IMG-20230509-WA0127.jpg"
keywords: []
---

# പ്രവേശനകവാടം നിർമിച്ചത് പാഴ്‌വസ്തുക്കളിൽനിന്ന്

> **Lead Summary:** **പിലാത്തറ** : കുഞ്ഞിമംഗലം മാങ്ങ കൂട്ടായ്മ 12 മുതൽ 14 വരെ ഗവ. സെൻട്രൽ യു.പി. സ്കൂളിൽ നടത്തുന്ന ‘കടുക്കാച്ചി’ നാട്ടുമാമ്പഴമേളയുടെ പ്രവേശനകവാടം നിർമിച്ചത് പാഴ്‌വസ്തുക്കളിൽനിന്ന്.

## Article Content

**പിലാത്തറ** : കുഞ്ഞിമംഗലം മാങ്ങ കൂട്ടായ്മ 12 മുതൽ 14 വരെ ഗവ. സെൻട്രൽ യു.പി. സ്കൂളിൽ നടത്തുന്ന ‘കടുക്കാച്ചി’ നാട്ടുമാമ്പഴമേളയുടെ പ്രവേശനകവാടം നിർമിച്ചത് പാഴ്‌വസ്തുക്കളിൽനിന്ന്.

ശില്പി സുരേന്ദ്രൻ കൂക്കാനമാണ് മുറിച്ചു മാറ്റിയ തെങ്ങിൻ കഷണങ്ങൾ, ഒഴിഞ്ഞ കുപ്പികൾ, വാഹന ടയർ, ഓല, തെങ്ങിൻ കൊലച്ച‍ൽ, കുപ്പികളുടെ മൂടികൾ, തൊണ്ട്, ചിരട്ടകൾ, ബദാമിന്‍റെ കായ, ചാക്ക്, പെയിന്റ് ബക്കറ്റ് മൂടി, കയർ തുടങ്ങിയവ ഉപയോഗിച്ച് കവാടമൊരുക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113605/the-entrance-was-made-from-waste-materials)