---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur nov 18"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11361/rtpcr-test-kannur-nov-18"
published_at: "2021-11-18T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6195ade87cc9b_images - 2021-11-18T070525.293.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** **കണ്ണൂർ : **ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 18) മൊബൈല്‍ ലാബ് ഉപയോഗിച്ച് സൗജന്യ കൊവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

**കണ്ണൂർ : **ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 18) മൊബൈല്‍ ലാബ് ഉപയോഗിച്ച് സൗജന്യ കൊവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ഥ ട്രസ്റ്റ് കമ്യൂണിറ്റി ഹാള്‍, പറശ്ശിനിക്കടവ് പിഎച്ച്‌സി, മയ്യില്‍ സിഎച്ച്‌സി, മട്ടന്നൂര്‍ വയോജന വിശ്രമകേന്ദ്രം, കീഴ്പ്പള്ളി ബിപിഎച്ച്‌സി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും രാമന്തളി പിഎച്ച്‌സി, പാപ്പിനിശ്ശേരി സിഎച്ച്‌സി, മലപ്പട്ടം എകെജി വായനശാല പതിനാറാംപറമ്പ്, മുണ്ടേരി കാരുണ്യ ക്ലിനിക്ക് കുടുക്കിമെട്ട, കരിക്കോട്ടക്കരി പാരിഷ്ഹാള്‍ എന്നിവിടങ്ങളില്‍ ഉച്ച രണ്ട് മുതല്‍ വൈകീട്ട് നാല് മണി വരെയും അഴീക്കോട് സിഎച്ച്‌സിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2.30 വരെയും കണ്ണൂര്‍ ഓഫീസേഴ്‌സ് ക്ലബ്ബില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ഇരിട്ടി താലൂക്ക് ആശുപത്രി, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11361/rtpcr-test-kannur-nov-18)