---
title: "എ.ഐ. ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരേ പദ്ധതിയുടെ കരാർ ലഭിച്ച കമ്പനി"
english_title: "A I camera"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113610/a-i-camera"
published_at: "2023-05-09T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a1b15b63e8_IMG-20230509-WA0129.jpg"
keywords: []
---

# എ.ഐ. ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരേ പദ്ധതിയുടെ കരാർ ലഭിച്ച കമ്പനി

> **Lead Summary:** തിരുവനന്തപുരം: എ.ഐ. ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരേ പദ്ധതിയുടെ കരാർ ലഭിച്ച കമ്പനി. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് എസ്.ആർ.ഐ.ടി. കമ്പനി സി.ഇ.ഒ. മധു നമ്പ്യാർ പറഞ്ഞു. പ്രതിപക്ഷ നേതാക്കൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പുതിയ പദ്ധതികൾ എറ്റെടുക്കില്ലെന്നും മധു നമ്പ്യാർ വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: എ.ഐ. ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരേ പദ്ധതിയുടെ കരാർ ലഭിച്ച കമ്പനി. ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് എസ്.ആർ.ഐ.ടി. കമ്പനി സി.ഇ.ഒ. മധു നമ്പ്യാർ പറഞ്ഞു. പ്രതിപക്ഷ നേതാക്കൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പുതിയ പദ്ധതികൾ എറ്റെടുക്കില്ലെന്നും മധു നമ്പ്യാർ വ്യക്തമാക്കി.

'ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കെതിരേ ക്രിമിനൽ മാനനഷ്ടക്കേസ് നൽകാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ നോട്ടീസ് അയക്കും', മധു നമ്പ‌്യാർ വ്യക്തമാക്കി. എസ്.ആർ.ഐ.ടി. ഉപകരാർ നൽകിയ പ്രസാഡിയോയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനെ അറിയില്ലെന്നും മധു നമ്പ്യാർ പറഞ്ഞു.പ്രസാഡിയോയുടെ യോഗ്യത പരിഗണിച്ച ശേഷമാണ് ഉപകരാർ നൽകിയതെന്നും മധു നമ്പ്യാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113610/a-i-camera)