---
title: "റോഡ് പണി ഇഴഞ്ഞു നീങ്ങുന്നു; മുസ്ലിം ലീഗ്- മുസ്ലിം യൂത്ത് ലീഗ് റോഡ് ഉപരോധിക്കും"
english_title: "Road work is dragging on"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113618/road-work-is-dragging-on"
published_at: "2023-05-09T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a2338555b4_IMG-20230509-WA0136.jpg"
keywords: []
---

# റോഡ് പണി ഇഴഞ്ഞു നീങ്ങുന്നു; മുസ്ലിം ലീഗ്- മുസ്ലിം യൂത്ത് ലീഗ് റോഡ് ഉപരോധിക്കും

> **Lead Summary:**  **മാനന്തവാടി**: പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിക്കുന്ന വെള്ളമുണ്ട -പുളിഞ്ഞാല്‍ - മൊതക്കര -തോ ട്ടോളിപ്പടി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ച് പുളിഞ്ഞാല്‍ ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മെയ് 11 വ്യാഴാഴ്ച രാവിലെ 10 മണിക്ക് തരുവണ - കുറ്റ്യാടി റോഡ് വെള്ളമുണ്ടയില്‍ ഉപരോധിക്കും. ഒമ്പത് കോടി രൂപാ ചിലവില്‍ 2018ല്‍ ടെണ്ടര്‍ നല്‍കി 2021 ലാണ് പ്രവൃത്തി തുടങ്ങിയത്.

## Article Content

 **മാനന്തവാടി**: പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിക്കുന്ന വെള്ളമുണ്ട -പുളിഞ്ഞാല്‍ - മൊതക്കര -തോ ട്ടോളിപ്പടി റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ച് പുളിഞ്ഞാല്‍ ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മെയ് 11 വ്യാഴാഴ്ച രാവിലെ 10 മണിക്ക് തരുവണ - കുറ്റ്യാടി റോഡ് വെള്ളമുണ്ടയില്‍ ഉപരോധിക്കും. ഒമ്പത് കോടി രൂപാ ചിലവില്‍ 2018ല്‍ ടെണ്ടര്‍ നല്‍കി 2021 ലാണ് പ്രവൃത്തി തുടങ്ങിയത്.

10 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡ് പല ഭാഗങ്ങളിലും കുത്തി പൊളിച്ചിട്ടിരിക്കുകയാണ്. പൊടി ശല്യം കൊണ്ട് പ്രദേശവാസികള്‍ എല്ലാം രോഗബാധിതരായി കഴിഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലേക്കും മദ്രസകളിലേക്കും എത്തുന്ന പിഞ്ചുകുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍  വിദ്യാലയങ്ങളിലേക്ക് എത്തുന്നത് പൊടിയില്‍ കുളിച്ചാണെന്നും റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നിരവധി പരാതികള്‍ വിവിധ കോണുകളില്‍ നല്‍കിയിട്ടും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

കണ്ണില്‍ പൊടിയിടാന്‍ ചില സ്ഥലങ്ങളില്‍ വെള്ളം നനയ്ക്കുന്നുണ്ടെങ്കിലും. ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം നനച്ച് പൊടിക്ക്ശമനം കാണാന്‍ കരാറുകാരന്‍ തയ്യാറാകുന്നില്ല.അധികൃതരുടെ ഒത്താശയോടെയാണ് ഇങ്ങനെ നടക്കുന്നതെന്നും ഇനിയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാറുകാരന്റെ വീടും പദ്ധതി നിര്‍വ്വഹണ ഓഫീസും ഉപരോധിക്കുമെന്നും ലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അലുവ മമ്മൂട്ടി, ജബ്ബാര്‍ ചയപ്പേരി, കെ.വി.മമ്മൂട്ടി, റഫീഖ് പുളിഞ്ഞാല്‍, കെ.വി.അമ്മത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113618/road-work-is-dragging-on)