---
title: "തീവണ്ടിയില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനര്‍ അറസ്റ്റില്‍"
english_title: "Ticket examiner arrested for misbehaving with passenger in train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113623/ticket-examiner-arrested-for-misbehaving-with-passenger-in-train"
published_at: "2023-05-09T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a2b699f379_IMG-20230509-WA0137.jpg"
keywords: []
---

# തീവണ്ടിയില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനര്‍ അറസ്റ്റില്‍

> **Lead Summary:** **കോട്ടയം**: തീവണ്ടിയില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിധീഷിനേയാണ് കോട്ടയം റെയില്‍വേ പോലീസ് പിടികൂടിയത്. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. ആലുവ കഴിഞ്ഞപ്പോഴാണ് ടി.ടി.ഇ. യുവതിയോട് മോശമായി പെരുമാറിയത്. എസ്-4 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് എ.സി. കോച്ചിലേക്ക് മാറാമെന്ന് നിധീഷ് പറഞ്ഞു.

## Article Content

**കോട്ടയം**: തീവണ്ടിയില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി നിധീഷിനേയാണ് കോട്ടയം റെയില്‍വേ പോലീസ് പിടികൂടിയത്. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. ആലുവ കഴിഞ്ഞപ്പോഴാണ് ടി.ടി.ഇ. യുവതിയോട് മോശമായി പെരുമാറിയത്. എസ്-4 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് എ.സി. കോച്ചിലേക്ക് മാറാമെന്ന് നിധീഷ് പറഞ്ഞു.

മറാന്‍ യുവതി തയ്യാറാവാതിരുന്നതോടെ ഇയാള്‍ കൈയില്‍പ്പിടിച്ച് കൊണ്ടുപോകാന്‍ ശ്രമം നടത്തിയെന്നാണ് പരാതി. നിലമ്പൂരില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. യുവതി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയത്ത് വെച്ചാണ് ടി.ടി.ഇയെ അറസ്റ്റ് ചെയ്തത്. പിടിയിലായ നിധീഷിനെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113623/ticket-examiner-arrested-for-misbehaving-with-passenger-in-train)