---
title: "കണ്ണൂർ പയ്യാമ്പലത്ത് സാഹസിക ബോട്ട് സർവീസ്; മതിയായ സുരക്ഷയില്ലാതെയെന്ന് കണ്ണൂർ മേയർ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113632/kannur"
published_at: "2023-05-09T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a3345c9d61_Screenshot_2023-05-09-17-15-23-04_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ പയ്യാമ്പലത്ത് സാഹസിക ബോട്ട് സർവീസ്; മതിയായ സുരക്ഷയില്ലാതെയെന്ന് കണ്ണൂർ മേയർ

> **Lead Summary:** **കണ്ണൂർ**: പയ്യാമ്പലത്ത് സഹസിക ബോട്ട് സർവീസ് നടത്തുന്നത് മതിയായ സുരക്ഷയില്ലാതെയെന്ന് കണ്ണൂർ മേയർ. സീറ്റ് ബെൽറ്റ് പോലുമില്ലാതെയാണ് കുട്ടികൾ അടക്കമുള്ളവർ ബോട്ടിങ് നടത്തുന്നത്. കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയോടെയാണ് ഈ ബോട്ടുകൾ പയ്യാമ്പലം കടലിൽ സർവീസ് നടത്തുന്നത്.

## Article Content

**കണ്ണൂർ**: പയ്യാമ്പലത്ത് സഹസിക ബോട്ട് സർവീസ് നടത്തുന്നത് മതിയായ സുരക്ഷയില്ലാതെയെന്ന് കണ്ണൂർ മേയർ. സീറ്റ് ബെൽറ്റ് പോലുമില്ലാതെയാണ് കുട്ടികൾ അടക്കമുള്ളവർ ബോട്ടിങ് നടത്തുന്നത്. കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയോടെയാണ് ഈ ബോട്ടുകൾ പയ്യാമ്പലം കടലിൽ സർവീസ് നടത്തുന്നത്.

ഇത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും അടിയന്തിര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ട് മേയർ ഡി ടി പി സി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. മലപ്പുറം ജില്ലയിലെ താനൂരിൽ ബോട്ട് അപകടം ഉണ്ടായ പശ്ചാലത്തിലാണ് കണ്ണൂർ കോർപ്പറേഷൻ മേയർ ടി. ഒ മോഹനൻ നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113632/kannur)