---
title: "'തിരികെ'  എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി."
english_title: "An alumni reunion was held under the name 'Thirike'. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113659/an-alumni-reunion-was-held-under-the-name-thirike"
published_at: "2023-05-09T19:57:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a5864331e2_safcxzvczx.jpg"
keywords: []
---

# 'തിരികെ'  എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി.

> **Lead Summary:** **വാളാട്: **വാളാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2005 എസ്എസ്എല്‍സി ബാച്ചിന്റെയും 2007 പ്ലസ് ടു ബാച്ചിലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ 'തിരികെ' എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി. പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍ മുഖ്യാ പ്രഭാഷണം നടത്തി.

## Article Content

**വാളാട്: **വാളാട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 2005 എസ്എസ്എല്‍സി ബാച്ചിന്റെയും 2007 പ്ലസ് ടു ബാച്ചിലും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ 'തിരികെ' എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി. പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍ മുഖ്യാ പ്രഭാഷണം നടത്തി.

ചടങ്ങില്‍ പ്രസ്തുത കാലയളവിലെ അധ്യാപകരെയും ഓഫീസ് സ്റ്റാഫിനെയും ആദരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഫ്രാന്‍സിസ് കെ എം അധ്യക്ഷനായി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ നെല്‍സണ്‍ വര്‍ഗീസ് സ്വാഗതവും  സ്വാഗതം സംഘം ട്രഷറര്‍ പ്രസാദ് ആലാഞ്ചേരി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ക്ക് അനു തോമസ്, നീതു വി ജെ , ടിന്റോ കെ ജോര്‍ജ്, ശ്യാംജിത് എ ആര്‍, ലിബിന്‍ ജോസ്, സിജോ കെ, ധന്യ, ശ്രീലജ, സൗമ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ ഓര്‍മ്മക്കായി  പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ മുറ്റത്ത്   ഓര്‍മ മരം നട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113659/an-alumni-reunion-was-held-under-the-name-thirike)