---
title: "മാനന്തവാടിയില്‍ ട്രാക്ടര്‍ റാലി നടത്തി."
english_title: "A tractor rally was held at Mananthavadi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113691/a-tractor-rally-was-held-at-mananthavadi"
published_at: "2023-05-09T22:04:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a762d3263a_czdfczxv.jpg"
keywords: []
---

# മാനന്തവാടിയില്‍ ട്രാക്ടര്‍ റാലി നടത്തി.

> **Lead Summary:** **മാനന്തവാടി: **സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി എഫ്.പി.ഒകള്‍ക്കും കൃഷികൂട്ടങ്ങള്‍ക്കും ഡ്രോണുകളും കാര്‍ഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ നിന്നും ട്രാക്ടര്‍ റാലിയും നടത്തിയിരുന്നു.

## Article Content

**മാനന്തവാടി: **സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി എഫ്.പി.ഒകള്‍ക്കും കൃഷികൂട്ടങ്ങള്‍ക്കും ഡ്രോണുകളും കാര്‍ഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ നിന്നും ട്രാക്ടര്‍ റാലിയും നടത്തിയിരുന്നു.

മാനന്തവാടി ടൗണില്‍ നിന്നും തുടങ്ങിയ റാലി വള്ളിയൂര്‍ക്കാവ് പ്രദര്‍ശന നഗരിയില്‍ സമാപിച്ചു. പ്രദര്‍ശന മേളയില്‍ അണിനിരത്തിയ ട്രാക്ടറുകളുടെ സാന്നിധ്യം റാലിയുടെ പ്രധാന ആകര്‍ഷണമായി. നാല്‍പ്പതോളം ട്രാക്ടറുകള്‍ റാലിയില്‍ പങ്കെടുത്തു. വിവിധ കാര്‍ഷികോപരണങ്ങളുടെ പ്രദര്‍ശന വാഹനങ്ങളും റാലിയില്‍ പങ്കെടുത്തു.

നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, കൗണ്‍സിലര്‍ പി.എം ബെന്നി, സംസ്ഥാന കാര്‍ഷിക എഞ്ചിനീയര്‍ വി ബാബു, എക്സി. എഞ്ചിനീയര്‍ സി.കെ മോഹനന്‍, അസി.എക്സി.എഞ്ചിനീയര്‍മാരായ ടി.കെ രാജ് മോഹന്‍, ആര്‍. ജയരാജന്‍, അഡി. ഡയറക്ടര്‍ ഡോ.കെ അനില്‍കുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113691/a-tractor-rally-was-held-at-mananthavadi)