---
title: "കമ്പിവടി കൊണ്ട് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചയാളെ  പോലീസ് അറസ്റ്റു ചെയ്തു."
english_title: "The police arrested the man who beat his wife's leg with a wire rod. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113695/the-police-arrested-the-man-who-beat-his-wifes-leg-with-a-wire-rod"
published_at: "2023-05-09T22:10:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a7771113ea_fdfgdg.jpg"
keywords: []
---

# കമ്പിവടി കൊണ്ട് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചയാളെ  പോലീസ് അറസ്റ്റു ചെയ്തു.

> **Lead Summary:** പനമരം: കുടുംബ വഴക്കിനിടെ കമ്പിവടി കൊണ്ട് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചയാളെ പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ സിജിത്തും സംഘവും അറസ്റ്റു ചെയ്തു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മുത്തു വിനെ മര്‍ദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച് വലതുകാല്‍ തല്ലി ഒടിക്കുകയായിരുന്നു. മെയ് 05 ന് രാത്രി പത്തിനായിരുന്നു സംഭവം. തുടര്‍ന്ന് ഒളിവില്‍ പോയ ചന്ദ്രനെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുണ്ടാല കൂവമൂല കോളനിക്ക് പരിസരത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

## Article Content

പനമരം: കുടുംബ വഴക്കിനിടെ കമ്പിവടി കൊണ്ട് ഭാര്യയുടെ കാല്‍ തല്ലിയൊടിച്ചയാളെ പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ സിജിത്തും സംഘവും അറസ്റ്റു ചെയ്തു. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മുത്തു വിനെ മര്‍ദിച്ച ശേഷം കമ്പിവടി ഉപയോഗിച്ച് വലതുകാല്‍ തല്ലി ഒടിക്കുകയായിരുന്നു. മെയ് 05 ന് രാത്രി പത്തിനായിരുന്നു സംഭവം. തുടര്‍ന്ന് ഒളിവില്‍ പോയ ചന്ദ്രനെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുണ്ടാല കൂവമൂല കോളനിക്ക് പരിസരത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113695/the-police-arrested-the-man-who-beat-his-wifes-leg-with-a-wire-rod)