---
title: "ഒന്നര കോടിയുടെ മൂല്യമുള്ള വിദേശ കറൻസി; 62 കാരനെ പറ്റിച്ച് 50 ലക്ഷം തട്ടി,  8 പേർ പഅറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113712/arrested"
published_at: "2023-05-10T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645af27830fb6_Screenshot_20230510-065257_Facebook.jpg"
keywords: []
---

# ഒന്നര കോടിയുടെ മൂല്യമുള്ള വിദേശ കറൻസി; 62 കാരനെ പറ്റിച്ച് 50 ലക്ഷം തട്ടി,  8 പേർ പഅറസ്റ്റിൽ 

> **Lead Summary:** **തൃശൂര്‍**: ഒന്നരകോടി രൂപ മൂല്യമുള്ള വിദേശ കറന്‍സി തരാമെന്ന് പറഞ്ഞ് അരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. അരിമ്പൂര്‍ പരക്കാട് ചെങ്ങേക്കാട്ട് വീട്ടില്‍ ലിജി ബിജു , ചാവക്കാട് എടക്കഴിയൂര്‍ പള്ളിയില്‍വീട് നന്ദകുമാര്‍ , അരിമ്പൂര്‍ പരക്കാട് കണ്ണേങ്കാട് വീട്ടില്‍ ബിജു, വാടാനപ്പള്ളി ചിലങ്ക കുളങ്ങര വീട്ടില്‍ ഫവാസ് , വെങ്കിടങ്ങ് പാടൂര്‍ പണിക്കവീട്ടില്‍ റിജാസ് , വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശികളായ തയ്യില്‍ വീട്ടില്‍ യദുകൃഷ്ണന്‍ , നെല്ലിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ ബാബു , തച്ചപ്പിള്ളി വീട്ടില്‍ ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം നായത്തോട് സ്വദേശിയായ 62 കാരനില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.

## Article Content

**തൃശൂര്‍**: ഒന്നരകോടി രൂപ മൂല്യമുള്ള വിദേശ കറന്‍സി തരാമെന്ന് പറഞ്ഞ് അരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍. അരിമ്പൂര്‍ പരക്കാട് ചെങ്ങേക്കാട്ട് വീട്ടില്‍ ലിജി ബിജു , ചാവക്കാട് എടക്കഴിയൂര്‍ പള്ളിയില്‍വീട് നന്ദകുമാര്‍ , അരിമ്പൂര്‍ പരക്കാട് കണ്ണേങ്കാട് വീട്ടില്‍ ബിജു, വാടാനപ്പള്ളി ചിലങ്ക കുളങ്ങര വീട്ടില്‍ ഫവാസ് , വെങ്കിടങ്ങ് പാടൂര്‍ പണിക്കവീട്ടില്‍ റിജാസ് , വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശികളായ തയ്യില്‍ വീട്ടില്‍ യദുകൃഷ്ണന്‍ , നെല്ലിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ ബാബു , തച്ചപ്പിള്ളി വീട്ടില്‍ ശ്രീജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം നായത്തോട് സ്വദേശിയായ 62 കാരനില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.

തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ടി.പി. ഫര്‍ഷാദും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികളിലൊരാളായ വെങ്കടങ്ങ് കണ്ണോത്ത് മുസ്ലീംവീട്ടില്‍ അജ്മല്‍ വിദേശത്തേക്കു കടന്നെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതിയായ ലിജി അഭിഭാഷകയെന്നു പറഞ്ഞാണ് പരാതിക്കാരനെ പരിചയപ്പെടുന്നത്. എന്നാല്‍ ഇവര്‍ അഭിഭാഷകയാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113712/arrested)